മലയാളത്തിലേക്ക് ഉടൻ ഒരു മടങ്ങിവരവ് ഉണ്ടാകില്ല – വിവാഹ ശേഷവും അഭിനയിക്കുമെന്ന് നടി ഭാവന.!

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് ഭാവന .തൃശ്ശൂരിൽ ജനിച്ച ഭാവന തെന്നിന്ത്യൻ സിനിമ ലോകത്തെ സജീവ സാന്നിധ്യം ആണ് .മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ,കന്നഡ സിനിമകളിൽ അഭിനയിക്കുകയും ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗം ആവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട് ഭാവനക്ക് .കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ 2002 ഇൽ അരങ്ങേറ്റം കുറിച്ച ഭാവന സഹനടി ആയും സിനിമകളിൽ എത്തിയിരുന്നു .നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന ആദ്യ കഥാപാത്രത്തിന് തന്നെ കേരള സംസ്ഥാന സ്‌പെഷൽ ജൂറി അവാർഡ് നേടി ഭാവന.

മോഹന്‍ലാല്‍ വിളിച്ചു, മനസ് തുറന്ന് ദിലീപ്; എന്നാല്‍ താരരാജവിന്‍റെ ഉപദേശം….

പിന്നീട് ദൈവനാമത്തിൽ എന്ന സിനിമയിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും നേടി .കന്നഡ സിനിമ നിർമാതാവ് നവീനുമായി 9 മാർച്ച് ,2017 ഇൽ ആണ് ഭാവനയുടെ നിശ്ചയം കഴിഞ്ഞത് .വിവാഹ ശേഷം പല നടിമാരും സിനിമ രംഗത്തു നിന്ന് ഒഴിഞ്ഞു നിൽക്കുന്ന ഒരു പ്രവണത നില നിൽക്കെ ഇവരിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിന് ശേഷവും അഭിനയിക്കും എന്ന തീരുമാനം എടുത്തിരിക്കുകയാണ് ഭാവന .ദുബായിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവെ ആണ് നടി ഇക്കാര്യം വ്യക്തമാക്കിയത് .

പുകവലി ശീലമാക്കിയവർക്ക് ക്യാൻസറിൽ നിന്ന് രക്ഷനേടാൻ ഒരു ദിവ്യൗഷധം: അടിഞ്ഞു കൂടിയ കറ പുറത്തെടുക്കാം.

പതിനഞ്ചാം വയസ്സ് മുതലേ ക്യാമറയും ആളുകളെയും അഭിമുഖീകരിക്കുന്ന ആൾ ആയതു കൊണ്ട് വിവാഹത്തെ കുറിച്ചോർത്തു വലിയ പരിഭ്രമങ്ങൾ ഒന്നും ഇല്ല എന്നാണു ഭാവന പറയുന്നത് .ഭക്ഷണപ്രിയയായ ഭാവനയ്ക്ക് ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചകൾ ചെയ്യാൻ ആവില്ലെന്ന് തുറന്നു സമ്മതിക്കുന്നു .ആഴ്ചയിൽ അഞ്ചു ദിവസത്തിൽ കൂടുതൽ ഷൂട്ടിംഗ് ചെയ്യാനും സാധിക്കില്ലെന്നും സിനിമ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ ദിവസവും സന്തോഷത്തോടെ മുന്നോട്ടു കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ് താൻ എന്നും നടി പറയുന്നു .ഏറെ കാലമായി പ്രണയത്തിൽ ആയിരുന്ന നവീൻ എന്ന കന്നഡ സിനിമ നിർമ്മാതാവാണ് ഭാവനയുടെ വരൻ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*