മലയാളത്തില്‍ നിന്ന് തന്നെ പാരവച്ച്‌ ഒഴിവാക്കിയവരെ കുറിച്ച്‌ തുറന്നടിച്ച്‌ നടന്‍ റഹ്മാന്‍!!

മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് 80 കളില്‍ ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു റഹ്മാന്‍. ഇന്നും റാഹ്മാനോടു മലയാളികള്‍ക്കു പ്രത്യേക താല്‍പ്പര്യം ഉണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നു റഹ്മാനെ പരവച്ച്‌ ഒഴിവാക്കിയതാണ് എന്ന താരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മലയാളത്തില്‍ നിന്ന് ആരോക്കയോ പാരവച്ച്‌ ഒഴിവാക്കിയാതാണോ എന്ന ചോദ്യത്തിനു റഹ്മാന്‍ പറഞ്ഞ മറുപടി ഇങ്ങനെ്.

ദിവസവും മത്തി കഴിച്ചാല്‍ നിങ്ങളിലുണ്ടാകുന്ന മാറ്റം അറിയാമോ…??

അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അങ്ങനെ പാര വയ്ക്കാന്‍ പറ്റില്ലായിരുന്നു അന്ന്. ഇത്രയും ടെക്നോളജിയും കാര്യങ്ങളൊന്നുമില്ല. ഇപ്പോഴാണെങ്കില്‍ നടക്കും. ഫേസ്ബുക്ക്, ഫാന്‍സ് അസോസിയേഷനുകളിലൊക്കെ ആരെയെങ്കിലും കൊണ്ട് സംസാരിപ്പിച്ചാല്‍ മതി. ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണെങ്കില്‍ അന്ന് ഇവര്‍ മാത്രമേയുള്ളൂ.

അവരുടെ കൂടെയാണ് ഞാന്‍ കൂടുതല്‍ പടത്തില്‍ അഭിനയിക്കുന്നതും. എന്റെ കുഴപ്പം കൊണ്ടാണ് സിനിമയില്ലാതായത്. എല്ലാവരും തമിഴില്‍ സിനിമ ചെയ്തിട്ടുണ്ട്. എന്റെ പടങ്ങള്‍ ഹിറ്റായി. ഇവിടെ സിനിമയെടുക്കുന്ന രീതി എനിക്ക് സുഖിച്ചു. തമിഴില്‍ അന്ന് 6 മാസം മുമ്ബ് കാശ് തന്ന് ഡേറ്റ് ബ്ളോക്ക് ചെയ്യുമായിരുന്നു.

മലയാളത്തില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്ബാണ് ഡേറ്റുണ്ടോന്ന് ചോദിക്കുക. അങ്ങനെ കുറേ സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാതായപ്പോള്‍ മലയാളം സിനിമകളുടെ എണ്ണം കുറഞ്ഞു. പിന്നെ, അന്നത്തെ സംവിധായകര്‍ പോയി. അവരുടെ അസിസ്റ്റന്റുമാര്‍ സംവിധായകരായി. പക്ഷേ, അവര്‍ക്ക് എന്നേക്കാള്‍ പുതിയ തലമുറയിലെ ആളുകളുമായിട്ടായിരുന്നു ബന്ധം.

അങ്ങനെ എന്റെ പബഌക് റിലേഷന്‍ കുറഞ്ഞതാണ് മലയാള സിനിമയില്‍ നിന്ന് ഒഴിവാകാന്‍ കാരണം. അന്നൊന്നും മാനേജര്‍ എന്നൊരു സംഭവം ഉണ്ടായിരുന്നില്ല. കോഴിക്കോട് കൊച്ചി എറണാകുളം എന്നിങ്ങനെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. വര്‍ഷം 18 സിനിമകള്‍ ചെയ്തു. ആരുമായും സംസാരിക്കാനോ ഒന്നും ശ്രമിച്ചിരുന്നില്ല. അവാര്‍ഡ് ഫംഗ്ഷനുകളിലും എന്റെ ഇടപെടല്‍ കുറവായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*