മലയാളം ബോക്സോഫീസില്‍ ഗ്രേറ്റ്ഫാദറിനെ കടത്തിവെട്ടി വിജയ് ചിത്രം; മെര്‍സലിന് മുന്നില്‍ ബാഹുബലി മാത്രം; ആദ്യ ദിനം കളക്ഷനില്‍ കേരളത്തില്‍ നിന്നും…

 300ല്‍ അധികം തീയറ്ററുകളിലെത്തിയ ഇളയ ദളപതി വിജയ് ചിത്രം മെര്‍സല്‍ കേരളത്തിലെ ആദ്യ ദിന കളക്ഷനില്‍ നിന്ന് മാത്രം നേടിയത് 6.11 കോടി രൂപയാണ്. 6.27 കോടി ആദ്യ ദിനം നേടിയ ബാഹുബലി 2 മാത്രമാണ് വിജയിക്ക് മുന്നിലുള്ളത്.130 കോടി രൂപ മുതല്‍ മുടക്കില്‍ തെണ്ട്രല്‍ ഫിലിംസ് നിര്‍മ്മിച്ച ചിത്രം വിജയിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമാകാന്‍ ഒരുങ്ങുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത മെര്‍സല്‍ കേരളത്തില്‍ വലിയ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്തത്.

180 ലധികം ഫാന്‍സ് ഷോകള്‍ നടത്തി റെക്കോര്‍ഡ് ഇട്ടു കൊണ്ട് ആരംഭിച്ച മെര്‍സല്‍ മികച്ച അഭിപ്രായം നേടിയാണ് മുന്നോട്ട് കുതിക്കുന്നത്. കേരളത്തില്‍ വലിയ ആരാധക വൃന്ദമുള്ള വിജയുടെ മുന്‍ ചിത്രമായ ഭൈരവയുടെ പരാജയം മറക്കുന്നതാണ് മെര്‍സലിന്റെ ഈ വിജയക്കുതിപ്പ്.

നിരവധി പ്രതിസന്ധികള്‍ക്ക് ശേഷം, ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. അനുമതിയില്ലാതെ ചിത്രത്തില്‍ മൃഗങ്ങളെ ഉപയോഗിച്ചുവെന്ന് കാട്ടി ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത് മൂലം മെര്‍സലിന്റെ റിലീസ് തീയ്യതി നീണ്ടുപോയിരുന്നു.ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇതിന് മുമ്ബും വിജയ് ചിത്രത്തിന് റിലീസിങ്ങ് സമയത്ത് നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു.

റിലീസിനു മുമ്പ് 156 കോടി കളക്‌ട് ചെയ്ത് സിനിമാമേഖലയെ ഞെട്ടിച്ച്‌ വിജയ് ‘മെര്‍സല്‍’.. ഇനി മുന്നിലുള്ളത്…

ഇന്ത്യ ഒട്ടാകെ 2500ഓളം സ്ക്രീനുകളിലാണ് മെര്‍സല്‍ എത്തിയത്. ലോകമെമ്ബാടുമുള്ള 3300 സ്ക്രീനില്‍ മെര്‍സല്‍ റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. ട്രെയ്ഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം 31.3 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് ആകെ ആദ്യദിനം വാരിക്കൂട്ടിയിരിക്കുന്നത്.ചെന്നൈയില്‍ നിന്ന് മാത്രം 1.52 കോടിയാണ് ആദ്യദിനം ചിത്രത്തിന് ലഭിച്ചത് . 1.21 കോടിയായിരുന്നു വിവേകത്തിനേയും കബാലി 1.12 കോടി കബാലിയേയുമാണ് ചിത്രം മറി കടന്നത്.

ഡോ മാരന്‍, മജിഷ്യന്‍ വെട്രി, ദളപതി എന്നീ മൂന്ന് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. പഞ്ച് ഡയലോഗുകളും ഹിറ്റ് പാട്ടുകളും, സംഘട്ടനങ്ങളും ചിത്രത്തില്‍ ഉണ്ട്. സാമന്ത, നിത്യാമേനോന്‍, കാജോള്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാരായി എത്തിയത്. എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ വടി വേലു, കോവൈ സരള എന്നിവര്‍ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*