Breaking News

മലയാള സിനിമാ ലൊക്കേഷനില്‍ വീണ്ടും ലൈംഗീകാതിക്രമം; പരാതിയുമായി നിത്യാ മേനോന്‍റെ…

സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നപരാതിയുമായി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന ‘പ്രാണ’ എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്ബോഴാണ് ജൂലിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

മെര്‍സല്‍ വിവാദം വഴിത്തിരിവിലേക്ക്… മെര്‍സലിലെ ആ പിതാവ് താന്‍ തന്നെയെന്ന് ബി.ജെ.പി നേതാവിന്‍റെ വെളിപ്പെടുത്തല്‍.!

ഒക്ടോബര്‍ 15നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തലേദിവസം ലൊക്കേഷനില്‍ നിന്ന്തിരിച്ചുവന്നപ്പോള്‍ സലിം വില്ലയിലെ എന്റെ മുറി തുറന്നുകിടക്കുകയായിരുന്നു. മുറിയില്‍ നിന്ന്വിലയേറിയ ബ്രാന്‍ഡഡ് മേക്കപ്പ് സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാണാതായിരുന്നു. ഇതിനെച്ചൊല്ലി വില്ലയുടെ ഉടമസ്ഥരുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും ജൂലി പറയുന്നു.താന്‍ താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച്‌ വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജൂലിയുടെ പരാതിയില്‍ പറയുന്നു.

തന്റെശക്തമായ ചെറുത്തുനില്‍പിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു.പിന്നീട് ഇവര്‍ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ് തനിയ്ക്കെതിരെ നടത്തിയതെന്നും ജൂലികൂട്ടിച്ചേര്‍ത്തു.ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയെയും എതിര്‍കക്ഷിയാക്കിയാണ് ജൂലി പരാതിനല്‍കിയിരിക്കുന്നത്. ബാദുഷ ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നും ഇയാളും ഗൂഢാലോചനയില്‍പങ്കാളിയാണോ എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മമ്മൂട്ടിയേയും ദുല്‍ഖറിനേയും തകര്‍ക്കാന്‍ ശ്രമം? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും….

ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ചിത്രീകരണം മുടങ്ങുമെന്ന പേരില്‍എന്നെ മുറിയില്‍ പൂട്ടിയിട്ട് അണിയറ പ്രവര്‍ത്തകര്‍ പോലീസിനെ മടക്കി അയയ്ക്കുകയായിരുന്നു.പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ പിറ്റേന്ന് അവിടെ നിന്ന് ബലമായി വാഹനത്തില്‍ കയറ്റിഎറണാകുളത്ത് കൊണ്ടുവിടുകയായിരുന്നെന്നും ജൂലിയുടെ പരാതിയിലുണ്ട്.ഒക്ടോബര്‍ 16ന് എറണാകുളത്ത് എത്തിയിട്ട് ഒരുതവണ പോലും ചിത്രത്തിന്റെ സംവിധായകനോ മറ്റ്‌അണിയറപ്രവര്‍ത്തകരോ തന്നെ വിളിച്ചിട്ടില്ലെന്ന് ജൂലി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*