മദ്യപിക്കാന്‍ പണം നല്‍കാതിരുന്ന അമ്മയെ മകന്‍ ചെയ്തത്….

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്  അമ്മയെ മകന്‍ കൊലപ്പെടുത്തി. മദ്യ വാങ്ങാന്‍ നൂറ് രൂപ നല്‍കാതിരുന്നതിന് ഗിരിജാഭായി എന്ന 75കാരിയെയാണ് മകന്‍ സന്തോഷ് സെന്‍ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ഗിരിജാഭായിയെ മകന്‍ കോടാലിക്ക് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വീട്ടിലെ മുറിയില്‍ തന്നെ സൂക്ഷിക്കുകയും ചെയ്തു.

എന്‍റെ വീട്ടുകാരെ പോലും ധിക്കരിച്ചു ഞാന്‍ ആയിട്ട് എടുത്ത തീരുമാനമായിരുന്നു അത്… എന്നാല്‍ ഇപ്പോള്‍ എനിക്ക്…!! മല്ലികാ സുകുമാരന് പറയാനുള്ളത്…

തുടര്‍ന്ന് പുറത്ത് പോയ സന്തോഷ് എന്തോ അശുഭകരമായത് സംഭവിക്കാന്‍ പോകുന്നുവെന്ന് നാട്ടുകാരോട് പറഞ്ഞു. വീടിന് സമീപം കാക്കകള്‍ കൂട്ടംകൂടുന്നത് അതിന്റെ സൂചനയാണെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ അസ്വാഭാവിക സംസാരത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തുകയും അടച്ചിട്ടിരുന്ന കതക് ബലമായി തുറന്ന് പരിശോധിക്കുകയും ചെയ്തപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് സന്തോഷിനെ പിടികൂടിയ നാട്ടുകാര്‍ ഇയാളെ പോലീസിന് കൈമാറി. മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*