ലാലേട്ടന്‍റെ വില്ലന് മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം…!

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോട് കൂടി ലാലേട്ടന്റെ വില്ലന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. . ഔദ്യോഗികമായി സിനിമയുടെ റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ഒക്ടോബര്‍ അവസാന ആഴ്ച സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നുമാണ് സംവിധായകന്‍ പറയുന്നത്.   അതിനിടെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ഹിറ്റായിരിക്കുകയാണ്. വില്ലന്‍ റിലീസിന് മുമ്പ് തന്നെ കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഗാനം അമ്പത് ലക്ഷം രൂപയ്ക്കാണ് അവകാശം വിറ്റ് പോയത്.

 

സിനിമയുടെ അണിയറയില്‍ നിന്നും ഒരിക്കല്‍ പോലും വില്ലന്റെ റിലീസ് തീയതി പറഞ്ഞിരുന്നില്ല. സെന്‍സറിങ്ങ് കഴിഞ്ഞിട്ടെ കൃത്യമായ ഒരു ദിവസം പുറത്ത് വിടുകയുള്ളു എന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.  ലാലേട്ടനും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്ന സസ്‌പെന്‍സാണ് വില്ലന്‍. ജൂലൈ മുതല്‍ പ്രതീക്ഷിച്ചിരിക്കുകയാണെങ്കിലും വില്ലന്‍ ഒക്ടോബര്‍ അവസാന ആഴ്ചയോടെയാണ് തിയറ്ററുകളിലേക്കെത്തുന്നത്.

വില്ലന്‍ ഇമോഷണല്‍ ത്രില്ലര്‍ സിനിമയാണ്. ഒപ്പം നൂറ് ശതമാനം എന്റര്‍ടെയിന്‍മെന്റ് ഘടകങ്ങള്‍ സിനിമയിലുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. 2 മണിക്കൂര്‍ 17 മിനുറ്റാണ് സിനിമയുള്ളത്. എന്നാല്‍ ചിത്രം വളരെ വ്യത്യസ്തത പുലര്‍ത്തുന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നും, മലയാളത്തില്‍ മുമ്പ വരാത്ത ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു.  ഗാന ഗന്ധര്‍വന്‍   യേശുദാസ് പാടിയ കണ്ടിട്ടും എന്ന് തുടങ്ങുന്ന പാട്ട് ഹിറ്റായി മാറിയിരിക്കുകയാണ്. പാട്ട്  മാത്രമാണ് പുറത്ത് വന്നതെങ്കിലും ഈ ദിവസങ്ങളില്‍ പാട്ടിന്റെ വീഡിയോ പുറത്ത് വരുമെന്നും സംവിധായകന്‍ പറയുന്നു.  മോഹന്‍ലാലിനൊപ്പം  മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, സിദ്ദിഖ്, റാഷി ഖന്ന, യഷ്, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ബിഗ് റിലീസ് സിനിമകളുടെ പട്ടികയില്‍ ഇനി മോഹന്‍ലാലിന്റെ വില്ലനും ഉണ്ടാവും. ബിഗ് റിലീസായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. മാത്രമല്ല ചിത്രം അന്യഭാഷകളില്‍ കൂടി റിലീസ് ചെയ്യുമെന്നാണ് പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*