കൊതുകിനെ ഓട്ടിക്കാന്‍ ഇനി ബാറ്റ് എന്തിന്.. ഈ ഫോണ്‍ മതി…!

കൊതുകിന്‍റെ ശല്ല്യം മൂലം പലരും ബാറ്റുകള്‍ വെടിക്കാരുണ്ട്. എന്നാല്‍ ഇനി അതിന്‍റെ ആവശ്യമില്ല.   കൊതുകിനെ തുരത്തുന്ന ഫോണുമായി എല്‍ജി ഇലക്‌ട്രോണിക്സിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍ രംഗത്ത്‌ . എല്‍ജി കെ7ഐ എന്ന മോഡല്‍ ഫോണാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. കൊതുകുകളെ തുരത്താനുളള സാങ്കേതിക വിദ്യ അടങ്ങിയതാണ് തങ്ങളുടെ സ്മാര്‍ട്ട്ഫോണെന്നാണ് കമ്ബനിയുടെ അവകാശവാദം.അള്‍ട്രാസോണിക് ഫ്രീക്വന്‍സിയാണ് കൊതുകുകളെ തുരത്തുന്നത്.

 

ഫോണിന്‍റെ  പിറക് വശത്തുളള സ്പീക്കര്‍ വഴിയാണ്‌അള്‍ട്രാസോണിക് ഫ്രീക്വന്‍സി പുറത്ത് വരിക . ഇത് ഉപയോക്താവിന്റെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ മാര്‍ഷ്മിലോ 6.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.  ഫോണിന്‍റെ   വില    7,990 രൂപയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*