കേരളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെ മുന്നില്‍.! മെര്‍സല്‍ കളക്ഷന്‍ വെറും തള്ളോ.? എന്നാല്‍ സത്യം ഇതാണ്…?

വിജയ്അറ്റ്ലി കൂട്ടുകെട്ടില്‍ പിറന്ന മെര്‍സല്‍ തമിഴ്നാട്ടിലെ മെഗാഹിറ്റുകളില്‍ ഒന്നാവുകയാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു മെര്‍സല്‍. തിയറ്ററില്‍ വന്‍ തിരക്കായിരുന്ന മെര്‍സലിന്റെ ആദ്യ ദിനം.

തണ്ടര്‍ ഫോഴ്സുമായി കരാര്‍ ഒപ്പിട്ടില്ലെന്ന് ദിലീപ്; തനിക്ക് സ്വകാര്യ സുരക്ഷയൊരുക്കിയതിനു പിന്നില്‍….

ആദ്യ ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വരുമ്ബോള്‍ 6.11 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും മാത്രമായി നേടിയത്. വിജയ്ക്ക് മുന്നിലുള്ളത് ബാഹുബലി മാത്രം. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പോലും പിന്നിലാക്കിയ മെര്‍സലിനു പക്ഷേ രണ്ടാം ദിവസം അടിപതറി.

2.2 കോടി മാത്രമാണ് രണ്ടാം ദിനം ചിത്രം നേടിയത്. മൂന്നാം ദിവസത്തെ കണക്ക് പുറത്ത് വരുമ്ബോള്‍ രണ്ടാം ദിവസത്തേക്കള്‍ ചിത്രത്തിന്റെ കളക്ഷന്‍ പിന്നോട്ട് പോകുന്നതായാണ് റിപ്പോര്‍ട്ട്. 1.71 കോടിയാണ് മൂന്നാം ദിനം നേടിയത്. ആകെ മൂന്ന് ദിവസത്തെ കളക്ഷന്‍ 10.02 കോടിയും.

തിരുവന്തപുരത്ത് എത്തുന്ന പെൺകുട്ടികളെ കാത്ത് “ഹോസ്റ്റൽ ബിസിനെസ്സ് ” സജീവമാകുന്നു..

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കാനായി നടത്തിയ നാടകമായിരുന്നോ ഇത് എന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ആദ്യ ദിന കളക്ഷനില്‍ മോഹന്‍ലാലിന്റെ പുലിമുരുകനേയും മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിനേയും മെര്‍സല്‍ പിന്നിലാക്കിയെങ്കിലും മൂന്ന് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്ബോള്‍ ഇവര്‍ക്ക് പിന്നിലാണ് ചിത്രത്തിന് സ്ഥാനം.

പുലിമുരുകനും ഗ്രേറ്റ് ഫാദറും മൂന്ന് ദിവസം കൊണ്ട് പന്ത്രണ്ട് കോടിയോളം കളക്ഷന്‍ നേടിയപ്പോള്‍ 10 കോടി പിന്നിടാനേ മെര്‍സലിന് സാധിച്ചിട്ടൊള്ളു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*