കത്തിപ്പടര്‍ന്ന സരിതയുടെ നഗ്നദൃശ്യങ്ങള്‍.. പുറത്ത് വിട്ടത് അയാള്‍.. പേര് വെളിപ്പെടുത്തി സരിത..

സരിത എസ് നായരെന്ന സ്ത്രീ കേരള രാഷ്ട്രീയത്തില്‍ അഴിച്ച്‌ വിട്ടത് ഒരു കൊടുങ്കാറ്റിനെ ആയിരുന്നു. അധികാരത്തിലിരുന്നവര്‍ തന്നെ സാമ്ബത്തികമായും ശാരീരികമായും ചൂഷണം ചെയ്തതിന്റെ മുമ്ബെങ്ങും കേട്ടിട്ടില്ലാത്ത വെളിപ്പെടുത്തലുകളില്‍ കസേരകള്‍ ഇളകി.

 ‘ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടത്തിനനുസരിച്ച്‌ ഞാനതൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട് ‘; സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയത് ചില മന്ത്രിമാരും നിരവധി എംഎല്‍എമാരും പീഡിപ്പിച്ചു; തനിക്ക് ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയ സമീപനം അച്ഛന്‍റെ പ്രായമായ….

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യേഗസ്ഥരും അടക്കം കുരുക്കിലായിരിക്കുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്ന സരിത ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുന്നു.

യുഡിഎഫ് ഭരണകാലത്ത് സോളാര്‍ വിവാദം കത്തി നില്‍ക്കുന്ന നേരത്താണ് സരിത എസ് നായരുടെ നഗ്നദൃശ്യങ്ങള്‍ വാട്സ്‌ആപ്പില്‍ പ്രചരിച്ചത്. ദൃശ്യങ്ങള്‍ തന്റേത് തന്നെ ആണെന്ന് സരിത സമ്മതിച്ചിരുന്നു. സരിതയുടെ നഗ്നദൃശ്യങ്ങള്‍ ആര് പുറത്ത് വിട്ടു എന്ന ചോദ്യം അന്ന് തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. തന്റെ കയ്യിലെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആണെന്ന് സരിത വെളിപ്പെടുത്തിയിരുന്നു.

ആ ഉദ്യോഗസ്ഥന്‍ ആരെന്ന് സരിത എസ് നായര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു. മൂന്ന് മിനുറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായ ഐജി പത്മകുമാര്‍ ആണെന്ന് സരിത വെളിപ്പെടുത്തുന്നു. നേരത്തെ സരിത ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. ആറോളം വീഡിയോ ക്ലിപ്പുകളാണ് അക്കാലത്ത് വാട്സ്‌ആപ്പില്‍ പ്രചരിച്ചത്. സോളാര്‍ കേസില്‍ സരിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസിന് സരിതയുടെ വീടും ഓഫീസുമെല്ലാം റെയ്ഡ് ചെയ്തിരുന്നു.

അന്നത്തെ റെയ്ഡില്‍ പിടിച്ചെടുത്ത ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നോ പെന്‍ഡ്രൈവില്‍ നിന്നോ ആകാം വീഡിയോ പുറത്തായത് എന്ന് അന്ന് തന്നെ സംശയിക്കപ്പെട്ടിരുന്നു. ശക്തമായാണ് സരിത അന്ന് ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഈ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് എന്നാണ് സരിത അന്ന് പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ടൊന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്നും സരിത അന്ന് പറയുകയുണ്ടായി.

രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിജിപി എ ഹേമചന്ദ്രന്‍, ഐജി കെ പത്മകുമാര്‍, ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താനും കേസെടുക്കാനും നിര്‍ദേശമുണ്ട്. തെളിവ് നശിപ്പിച്ചുവെന്ന കുറ്റമാണ് കെ പത്മകുമാറിന് എതിരെ ഉള്ളത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് സരിത പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്.

താന്‍ എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞിട്ടുണ്ട് എന്നും തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും സരിത പറയുന്നു. താന്‍ ഒരു വ്യക്തിക്ക് എതിരെ അല്ല പ്രവര്‍ത്തിച്ചതെന്നും സരിത പറയുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നില്ല. പക്ഷേ തന്നോടൊപ്പം തെറ്റ് ചെയ്തവരും ശിക്ഷിക്കപ്പെടണം. നഷ്ടപ്പെട്ടു എന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ് താന്‍ കരുതുന്നത് എന്നും സരിത പ്രതികരിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*