കമല്‍ ഹാസന്‍ സിനിമ വിടുന്നു ശങ്കറാണ് അവസാന ചിത്രം നിര്‍മിക്കുന്നത്…!

കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്‍റെ സന്തോഷത്തിലായിരുന്നു ആരാധകര്‍ . സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍  ആയ  അദ്ദേഹം തന്‍റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയും പ്രചാരത്തിലായിട്ടുണ്ട്.  20 വര്‍ഷം പിന്നിട്ടിരിക്കുന്നു   ഇന്ത്യന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഇന്ത്യന്‍ സിനിമ ചരിത്രത്തിന്‍റെ ഭാഗമായിട്ട് . കമല്‍ ഹാസന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സേനാപതി എന്ന കഥാപാത്രം ഇന്നും വീര്യം ചോരാതെ ആരാധകരുടെ ഹൃദയത്തിലുണ്ട്.ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു ശങ്കറും കമലും അവസാനമായി ഒന്നിച്ചത്.രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ത്യന്‍റെ രണ്ടാം ഭാഗം വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍  രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം  എടുത്തു കഴിഞ്ഞു.രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ സിനിമാ ജീവിതം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് നേരത്തെതന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ അവസാന ചിത്രമാകും ഇന്ത്യന്‍ 2.

തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രം പുറത്തിറങ്ങും.   180 കോടി ബജറ്റില്‍ ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്.മറ്റു ഭാഷകളില്‍ മൊഴിമാറ്റ രൂപത്തിലും എത്തും.അഴിമതിക്കെതിരെ മുഖം നോക്കാതെ പോരാടുന്ന വ്യക്തിയാണ് സേനാപതി. അത് സ്വന്തം മകനായാല്‍ പോലും പ്രതികരിക്കുന്ന നായകന്‍.രാഷ്ട്രീയ പ്രവേശനത്തിന് മുമ്ബ് ഇത്തരമൊരു ചിത്രം കമല്‍ തിരഞ്ഞെടുത്തതില്‍ ബോധപൂര്‍വ്വമുള്ള ചില നിലപാടുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*