Breaking News

ജ്യോത്സ്യന്‍റെ പ്രവചനം ഫലിച്ചു.. ദിലീപിന് ജാമ്യം…. ജ്യോത്സ്യന്‍റെ പ്രവചനങ്ങള്‍ ഇങ്ങനെ…..

കൊച്ചിയില്‍  യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ   കണ്ടകശനി മറിയെന്ന ജോത്സ്യന്‍റെ   പ്രവചനത്തിനു പിന്നാലെയായിരുന്നു രാമലിലയുടെ വിജയം എന്നു ചില റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നു. ഇതോടെ    കുടുംബാഗങ്ങളും പ്രേക്ഷകരും  ദിലീപിനു ജാമ്യം ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്യമായിരിക്കുന്നത്.

വഴിയില്‍ പോവുന്നവനെയൊക്കെ വീട്ടിക്കേറ്റി താമസിപ്പിച്ചിട്ട്, അവന്‍ വീട്ടിലെ ഒരു കുഞ്ഞിനെ ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞാല്‍ പിന്നെ നാട്ടുകാര്‍ എന്ത് വേണം?

സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമ അടക്കിവാണ സമയത്തു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകും എന്നു പ്രവചിച്ച അതേ ജോത്സ്യനാണ് ഈ പ്രവചനവും നടത്തിരിക്കുന്നത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2000 ലായിരുന്നു ദിലീപ് സൂപ്പര്‍സ്റ്റാര്‍ ആകുമെന്നു ജോത്സ്യന്‍ പ്രവചിച്ചത്. മീശമാധവന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ ഇത് യാഥാര്‍ത്ഥ്യമായി തീര്‍ന്നു.

ഉയര്‍ച്ചയ്ക്കിടയില്‍ വീഴ്ചയുണ്ടാകുമെന്നും ഇതേ ജോത്സ്യന്‍ പ്രവചിച്ചിരുന്നതായി പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ഇത് യാഥാര്‍ത്ഥ്യമായി. തുടര്‍ന്ന് കുറച്ചു നാളുകള്‍ക്ക് മുമ്ബ് ഇതേ ജോത്സ്യനെ താരം കുടുംബം തേടി പിടിച്ചത് എന്നു പറയുന്നു. ജാതകവും നാളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ജോത്സ്യന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍.

ശനിദോഷം  മാറാന്‍ സമയം എടുക്കും എന്നും അതുവരെ മൗനം പാലിക്കും എന്നും ജോത്സ്യന്‍ പറഞ്ഞിരുന്നു . ഈ മാസം 25 ന് ശനി മാറുമെന്നും അതിനു ശേഷം സിനിമ റിലീസ് ചെയ്യണം എന്നുമായിരുന്നു ജോത്സ്യന്റെ നിര്‍ദേശം എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റപ്പോര്‍ട്ടില്‍ പറയുന്നു. ജോത്സ്യന്റെ പ്രവചനം അനുസരിച്ച്‌ ജനപ്രിതി നഷ്ടപ്പെടാതെ തന്നെ ദിലീപ് ഉടന്‍ ജയില്‍ മോചിതനാകുമെന്നും പറയുന്നതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം സത്യമായിരിക്കുന്നു.

നടന്റെ ജാമ്യാപേക്ഷ നേരത്തെ രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു. കേസില്‍ ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.

ജാമ്യ വ്യവസ്ഥകള്‍
1. പാസ്പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം

നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് മുന്‍പു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*