ദിലീപിനും രാമലീലയ്ക്കും പിന്തുണ നല്‍കിയ ലാല്‍ജോസിനെതിരെ രൂക്ഷവിമര്‍ശനവുമായി കരിവെള്ളൂര്‍ മുരളി.. നിങ്ങളെയൊക്കെ…

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനും രാമലീല സിനിമയ്ക്കും പിന്തുണ നല്‍കിയ ലാല്‍ ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാടകകൃത്തും കവിയുമായ കരിവെള്ളൂര്‍ മുരളി. ഫേസ്ബുക്കിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ പ്രതികരണം. ലാല്‍ജോസ് താങ്കളെ എന്നെന്നേക്കുമായി മനസില്‍ നിന്നും പറിച്ചെറിയുന്നു; നിങ്ങള്‍ക്ക് കാലം ഒരിക്കലും മാപ്പ് തരില്ല എന്ന് മുരളി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ജീവിതത്തോടും സിനിമയോടും ഒറ്റയ്ക്ക് പടവെട്ടുന്ന ഈ പെണ്ണിനെ മലയാളികള്‍ ഇഷ്ടപ്പെടുന്നതിനു പിന്നില്‍…

കരിവെള്ളൂര്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

ലാല്‍ ജോസ്, താങ്കളെ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു. 2006 ലാണ് ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ പുറത്തിറങ്ങിയത്. കേരളത്തെ ഇളക്കിമറിച്ച ഒരു പെണ്‍വേട്ടയെ മുന്‍നിര്‍ത്തി മധുജനാര്‍ദ്ദനന്റെ രചനയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ഒരു സത്രീ പക്ഷ ചലച്ചിത്രം. ഇടുക്കിയിലെ ഒരു പാവം തപാല്‍ ജീവനക്കാരന്റെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പണവും അധികാരവും മസില്‍ പവറുമുള്ള ഒരുകൂട്ടം ക്രിമിനലുകള്‍ ചേര്‍ന്ന് കേരളത്തിലും തമിഴ് നാട്ടിലുമുള്ള ഹോട്ടലുകളിലും റസ്റ്റ് ഹൗസുകളിലും ആയിരക്കണക്കിന് കിലോമീറ്റര്‍ കടത്തിക്കൊണ്ടുപോയി .കേന്ദ്രമന്ത്രി മുതല്‍ ബസ് ക്ലീനര്‍ വരെ 45 പേരോളം ചേര്‍ന്ന് രക്ത്തത്തിലും രേതസ്സിലും കുത്തിപ്പിഴിഞ്ഞു പിഞ്ഞിപ്പോയ ഒരു പെണ്ണുടല്‍ പഴന്തുണി പോലെ പാതവക്കില്‍ വലിച്ചെറിഞ്ഞു കടന്നു പോയ ഒരു യഥാര്‍ത്ഥ സംഭവത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമ. ലാല്‍ ജോസ് മറന്നു പോയിക്കാണും.

സലിം കുമാര്‍ നായകനായി അഭിനയിച്ച ആ സിനിമകാണാന്‍ ഒന്നാം ദിവസം ആള്‍ കയറിയില്ല. രണ്ടാം ദിവസം അതുകാണാന്‍ കൊച്ചിയിലെ തീയറ്ററില്‍ ഒരു അതിഥി എത്തി.സത്രീ പീഡനങ്ങള്‍ക്കെതിരായ പോരാട്ടത്തിനു അന്നു നേതൃത്വം കൊടുത്തുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് സ:വി എസ് അച്യുതാനന്ദന്‍. 20വര്‍ഷത്തിനിടയില്‍ അദ്ദേഹം കണ്ട സിനിമ..പിറ്റേന്ന് പത്രത്തില്‍ വന്ന സിനിമാപരസ്യത്തിലെ ചിത്രം വിഎസ്സിന്റെതായിരുന്നു. ആ സിനിമയ്ക്ക് ആദ്യം വന്ന റിവ്യു മാധ്യമത്തില്‍ കവര്‍ സ്റ്റോറി യായിരുന്നു. അതെഴുതിയത് ഞാനും ഡോ:പി.ഗീതയും.

പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പലര്‍ക്കും കാലം മാപ്പ് കൊടുത്തേക്കാം. പക്ഷെ കലയോടും കാലത്തോടുമുള്ള ഈ നിര്‍ലജ്ജമായ ഒറ്റു കൊടുക്കലിനു താങ്കള്‍ക്ക് ഒരിക്കലും കേരളം മാപ്പ് തരില്ല. അത് കൊണ്ട് ലാല്‍ ജോസ് മറ്റൊന്നും ചിന്തിക്കാതെ താങ്കളെ എന്നെന്നേക്കുമായി ഞങ്ങള്‍ മനസ്സില്‍ നിന്നും പറിച്ചെറിയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*