ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് സിനിമാക്കാരുടെ ഗൂഢാലോചനയോ? ദിലീപിന്‍റെ ഗൂഢാലോചനാ വാദത്തില്‍ മോദി സര്‍ക്കാരിന്‍റെ ഇടപെടല്‍….

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് കാണിച്ച്‌ ഫെഫ്ക അംഗം സലിം ഇന്ത്യ പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറിയോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപുമായി ബന്ധപ്പെട്ടവര്‍ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യമാണ്.

ഐശ്വര്യ റായിയെ മുറിയിലേക്ക് ക്ഷണിച്ചു; നടി വരുമ്പോള്‍ നഗ്നനായി സ്വീകരിക്കാനുറച്ചു; പീഡനവീരന്‍ ഹാര്‍വിയുടെ പദ്ധതി അട്ടിമറിച്ചത്….

ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി തുടക്കം മുതല്‍ നിലപാട് എടുത്തയാളാണ് സലിം ഇന്ത്യ. കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നും സലിം ഇന്ത്യ ആരോപിച്ചിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നും അതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിലെ ഉന്നതര്‍ക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കേസില്‍ ജൂലായ് 10ന് അറസ്റ്റിലായി ദിലീപ് 85ാം ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. അറസ്റ്റ് നടന്ന് 100 ദിവസത്തിലേക്ക് അടുക്കുമ്ബോഴും ദിലീപിനെതിരായ കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ദിലീപിന് അനുകൂലമായി പ്രധാനമന്ത്രി ഇടെപടുമെന്ന പ്രതീക്ഷ നേരത്തെ തന്നെ സലിം ഇന്ത്യ മുന്നോട്ട് വച്ചിരുന്നു. ഇതിന് ബലമേകുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നെത്തുന്നത്. ദിലീപിനെതിരെ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണസംഘം ചില വന്‍ശക്തികളുടെ സ്വാധീനത്തിലാണെന്നും ദിലീപിനെ അനന്തമായി തടവിലിട്ടിരിക്കുന്നത് കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കാന്‍ വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു ഫെഡറല്‍ ഭരണകൂടത്തിന്റെ സ്വതന്ത്രമായ നിരീക്ഷണാധികാരങ്ങളും ഇടപെടല്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ദിലീപിന്റെ കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സലിം ഇന്ത്യ പ്രധാനമന്ത്രിയെ അറിയിച്ചത്. ജൂലൈ 30നാണ് സലിം ഇന്ത്യ പരാതി നല്‍കിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയവേ ദിലീപ് ജാമ്യം തേടി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മുന്‍ഭാര്യ മഞ്ജുവാര്യര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവും എഡിജിപി ബി.സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. കൊടുംകുറ്റവാളിയായ പള്‍സര്‍ സുനി തനിക്കെതിരേ നല്‍കിയിരിക്കുന്ന മൊഴി വിശ്വസിക്കരുത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് കടുത്ത ശത്രുതയുണ്ടെന്നും ആരോപിച്ചിരുന്നു. ഇത്തരം വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ദിലീപ് പൊലീസിന് പരാതി നല്‍കിയത്. പള്‍സര്‍ സുനിയുടെ ഫോണ്‍ വന്നപ്പോള്‍ തന്നെ ദിലീപ് പരാതി നല്‍കിയിരുന്നു. അതില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഗൂഢാലോചനയില്‍ ദിലീപ് പൊലീസിന് പങ്ക് ആരോപിക്കുന്നത് ഇതു കൊണ്ടാണ്.

തന്നെ സന്ധ്യ ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐജി ദിനേന്ദ്ര കശ്യപ്പിനെ അറിയിക്കാതെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ ചോദ്യം ചെയ്തത്. എന്നിട്ടും ചോദ്യം ചെയ്യലിനോട് താന്‍ സഹകരിച്ചെന്നും ദിലീപ് പറയുന്നു. മഞ്ജു വാര്യരാണ് സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച നടിയെന്ന് പകല്‍പോലെ വ്യക്തമാണ്. ചോദ്യം ചെയ്യലിനിടെ മഞ്ജു വാര്യരെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. മറ്റെല്ലാ കാര്യങ്ങളും ചിത്രീകരിച്ചെന്നും പറയുന്നു. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുമുണ്ടായിരുന്നു.

‘ഇത് തികച്ചും അടിസ്ഥാനരഹിതമാണ്, തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയും’; പൃഥ്വിരാജിനെ പിന്തുണച്ച് നടി പാര്‍വതി..!!

പള്‍സര്‍ സുനി തന്നെ വിളിച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്റയെ അറിയിച്ചിരുന്നെന്നാണ് ദിലീപ് വ്യക്തമാക്കിയത്. ബെഹ്റയുടെ പേഴ്സണല്‍ നമ്ബര്‍ വഴിയാണ് പള്‍സര്‍ സുനി വിളിച്ചകാര്യം പറഞ്ഞതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ ദിലീപ് അനുകൂലികള്‍ പ്രതീക്ഷയോടെ കാണുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*