ജാമ്യം ലഭിച്ച “ദിലീപിന്” ആരാധകര്‍ കൊടുത്ത സ്വീകരണം ഇങ്ങനെ…!

അന്ന് കൂക്കിവിളിച്ച ജനക്കൂട്ടം ഇന്ന് ജയ് വിളിക്കുന്നു. അറസ്റ്റിലായ സമയത്ത് ദിലീപിനെ കൂക്കിവിളിച്ചും ചീത്ത പറഞ്ഞും തടിച്ചുകൂടിയ ജനക്കൂട്ടം. ഇന്ന്  ഇതാ  മധുരം വിളമ്ബി പൂമാലയിട്ട് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.    നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞു വന്നിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേയ്ക്ക് വന്‍ ആരാധക പ്രവാഹമാണ് കടന്ന് ചെന്നത്  . അന്ന് കനത്ത പോലീസ് സുരക്ഷയ്ക്ക് നടുവില്‍ ആലുവ സബ് ജയിലിന് ഉള്ളിലേയ്ക്ക് കയറുമ്ബോള്‍ കൂകി വിളിയായിരുന്നു ദിലീപിന് അകമ്ബടി എത്തിയതെങ്കില്‍ ഇന്ന് ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യം വിളിയാണ് എവിടെയും മുഴങ്ങുന്നത്.

ജയിലില്‍ നിന്നും റോഡ് ഷോ നടത്തി ദിലീപിനെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആരാധകരുടെ തീരുമാനം.  ഒരു കൂട്ടം    റോസാപ്പൂ മാലയും ഫ്ളക്സ് ബോര്‍ഡുകളുമായി ‘ദിലീപേട്ടന്‍ മുത്താണേ…ആലുവയുടെ മുത്താണേ…’ എന്ന ആരവവുമായാണ് ദിലീപ് ഫാന്‍സ് അസോസിയയേഷന്‍ പ്രവര്‍ത്തകര്‍ ജയിലിന് മുന്നില്‍ തമ്ബടിച്ചിരിക്കുന്നത്. ‘കഴിഞ്ഞ 25 കൊല്ലമായി ഞങ്ങള്‍ക്കൊപ്പമുണ്ട് ഇപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്…’ എന്നെഴുതിയ കൂറ്റന്‍ ബാനറും ജയിലിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 28ന് റിലീസ് ചെയ്ത ‘രാമലീല’ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുക കൂടി ചെയ്തതോടെ കേരളക്കരയാകെ ദിലീപ് തരംഗം തന്നെയായി മാറിയിരുന്നു.

 

ജൂലായ് 10  ന് അറസ്റ്റിലായ ദിലീപിനെ ആലുവ നഗരത്തിലൂടെ ജനക്കൂട്ടം കൊണ്ടുപോയത് കൂക്കുവിളികളോടെയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്ന വേളയിലും തെളിവെടുപ്പിന് കൊണ്ടുപോകുന്ന സമയത്തും തെരുവുകളില്‍ അധിക്ഷേപ വര്‍ഷവുമായി ജനക്കൂട്ടം കാത്തിരുന്നു. ദിലീപിനു വേണ്ടി ആദ്യഘട്ടത്തില്‍ ഹാജരായ അഡ്വ.രാംകുമാര്‍ എന്ന പ്രഗത്ഭനായ അഭിഭാഷകനെ വരെ ജനക്കൂട്ടം വെറുതെ വിട്ടില്ല.  എന്നാല്‍ 85 ദിവസം പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദിലീപിനെ അനുകൂലിച്ച്‌ സിനിമയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ശക്തമായ വാദങ്ങള്‍ ഉയര്‍ന്നതും ജനങ്ങളുടെ മനോഭാവം മാറ്റിമറിച്ചു. തന്നെ കേസില്‍ കുടുക്കിയതാണെന്നു കാണിച്ച്‌ ചില വ്യക്തികള്‍ക്കെതിരെ ദിലീപ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത് മാറിചിന്തിക്കാന്‍ ജനത്തെ മപ്രരിപ്പിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*