‘ഇത് തികച്ചും അടിസ്ഥാനരഹിതമാണ്, തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയും’; പൃഥ്വിരാജിനെ പിന്തുനച്ച് നടി പാര്‍വതി..!!

യുവനായന്‍ പൃഥ്വിരാജ് നായകനായെത്തുന്ന ‘മൈ സ്റ്റോറി’ ഡേറ്റ് സംബന്ധിച്ച പ്രശ്നം പരിഹരിച്ചു കഴിഞ്ഞെന്ന് സംവിധായിക റോഷ്ണി ദിനകര്‍. ഈ മാസം 18ന് തന്നെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രതിസന്ധിയുണ്ടായിരുന്നെന്നും എന്നാല്‍ അത് പരിഹരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം അവര്‍ പ്രതികരിച്ചത്. എന്നാല്‍ ഇതിനെതിരെ ചിത്രത്തിലെ നായികയായ പാര്‍വതി രംഗത്ത് വന്നിരിക്കുകയാണ്.

അവളുടെ പ്രതികാരം – ഒളിക്യാമറയും ഭീഷണിയും ആണിന്‍റെ മാത്രം കുത്തകയല്ല.!

ചിത്രവുമായും പ്രഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും ചിത്രത്തിലെ പാര്‍വതി പ്രതികരിക്കുന്നു. ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്.

എന്നാല്‍ അതിനെ കുറിച്ച്‌ വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ലെന്നും പാര്‍വതി വ്യക്തമാക്കി. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. ആരൊക്കെയോ മനപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേയെന്നും പാര്‍വതി പ്രതികരിച്ചു. സിഫി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു പാര്‍വതി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*