ഇതാണ് ആണത്തം; മെര്‍സലിന് പ്രശനം വന്നപ്പോള്‍ ചങ്കൂറ്റത്തോടെ പ്രതികരിച്ച തമിഴ് താരങ്ങള്‍ക്കു മുന്നില്‍ നാണം കെട്ട് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍…

ഫേസ്ബുക്കിലും ചാനലിലും എന്റെ സിനിമ ജയിപ്പിക്കണേ എന്ന് പറഞ്ഞ് കയറി ഇറങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ക്കും കുട്ടി താരങ്ങല്‍ക്കും ആണെത്തം എന്താണെന്ന് കാണിച്ച്‌ തമിഴ് സിനിമ ലോകം. സൂപ്പര്‍ സറ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമലുമുള്‍പ്പടെ മെഗാതാരങ്ങളും ആര്‍.ജെ ബാലാജി അടക്കമുള്ള കുഞ്ഞു താരങ്ങളും സിനിമക്ക് പിന്തുണയുമായി വരുമ്ബോള്‍ ഓടിയൊളിക്കാന്‍ മാത്രമേ മലയാള താരങ്ങല്‍ക്കാകൂ. കൂട്ടത്തിലൊരുത്തിയെ പീഡിപ്പിച്ചപ്പോള്‍ പോലും വാ അടച്ച്‌ ഇരുന്ന ഇവര്‍ക്ക് എന്ത് ഭരതമുനി എന്ത് നാട്യ ശാസ്ത്രം എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളികലുടെ പരിഹാസം.

കോടതിയിൽ മഞ്ജുവിനെതിരെ ദിലീപ് പറഞ്ഞത് വെറും സാമ്പിൾ; വിവാഹ മോചനത്തിന്‍റെ കാരണങ്ങൾ പുറത്താക്കാൻ നീക്കം….

ഇവിടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമിറക്കിയ സമയത്ത് നടന്നത് ഒന്നും ആരും മറന്നിട്ടില്ല. ചിത്രത്തെ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കത്തപ്പോഴും ഒന്നും ഇവരുടെ നാവ് പൊന്തിയിട്ടില്ല. അനീതിക്കെതിരെ സ്ക്രീനിലും ബ്ലോഗിലുമെഴുതി പുണ്യവന്മാരാവുന്നവര്‍ എന്തുകൊണ്ടാണ് ഒരു പ്രശ്നം വരുമ്ബോള്‍ മിണ്ടാതിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇതിനേക്കാള്‍ താരപരിവേഷവും ആരാധകരുമുള്ള തമിഴ് നാട്ടിലെ സൂപ്പര്‍ താരങ്ങള്‍ പോലും പ്രതികരിക്കുമ്ബോള്‍ എംപിയും എംഎ‍ല്‍എയുമായൊക്കെ വിലസുന്ന പ്രഖ്യാപിത ‘കോമഡി’ സ്റ്റാറുകളും അല്ലാതെയുള്ള ഫേസ്ബുക്ക് ബുദ്ധിജീവികല്‍ പോലും പ്രതികരിക്കാത്തത് എന്താണ് എന്ന് അവരെ പിന്തുണക്കുന്നവര്‍ക്ക് പോലും അറിയില്ല.

തന്റെ സഹപ്രവര്‍ത്തകന് ഒരു പ്രശ്നം വന്നപ്പോള്‍ തമിഴ് സിനിമാ ലോകം ഒന്നിച്ചപ്പോള്‍ തന്റെ കൂട്ടത്തിലെ സഹപ്രവര്‍ത്തക ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞ് നടന്ന മലയാളി താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. നട്ടെല്ലില്ലാത്ത ഇവരെയൊക്കെ കാണുമ്ബോള്‍ കിണറ്റില്‍ ഇടാനാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

‘120 കോടി ജനങ്ങളില്‍ 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്’; ;മെര്‍സലിനെ’ വിമര്‍ശിച്ച ബിജെപിക്ക് കിടിലന്‍ മറുപടിയുമായി….

ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ചില പ്രേമ ഭാജനങ്ങള്‍ തമിഴ് നാടിന് വേണ്ടി കരഞ്ഞിരുന്നു. അത് പോലെ എന്റെ സിനിമയെ കൊല്ലല്ലേ എന്ന് പറഞ്ഞു മറ്റൊരാളും എന്നാല്‍ ഇവരൊന്നും കേരളത്തിന്റെ സാധാരണക്കാരനോ സിനിമക്കോ ആവിഷ്കാരത്തിനോ പ്രശ്നം വരുമ്ബോ വാ അടച്ച്‌ ഇരിക്കുകയാണ്. ഇവിടെയാണ് തമിഴ് താരങ്ങള്‍ വ്യത്യസ്ഥരാവുന്നത്. ബിജെപിയുടെ ദേശീയ നേതാവിനോട് പോലും നാണമുണ്ടോ വ്യജ പ്രിന്റ് കാണാന്‍ എന്ന് ചോദിക്കാന്‍ അവിടെ അഭിനയിക്കാന്‍ അറിയാത്തവന്‍ എന്ന് പറയുന്ന വിശാലിനായി. അത് പോലെ മെര്‍സലിന് വേണ്ട സര്‍റ്റിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയതാണ് നിങ്ങല്‍ അതിനെ വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവിശ്യം ഇല്ല എന്ന് പറഞ്ഞ് കമലും എത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*