ഐശ്വര്യ റായിയെ മുറിയിലേക്ക് ക്ഷണിച്ചു; നടി വരുമ്പോള്‍ നഗ്നനായി സ്വീകരിക്കാനുറച്ചു; പീഡനവീരന്‍ ഹാര്‍വിയുടെ പദ്ധതി അട്ടിമറിച്ചത്….

മുന്‍ ലോകസുന്ദരി ആയ ഐശ്വര്യ റായിക്കു പോലും പീഡന ശ്രമങ്ങളില്‍ നിന്ന് രക്ഷയില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിന്റെ പീഡന കഥകള്‍ ഒന്നിനു പിറകെ ഒന്നായി വരവെയാണ് ഐശ്വരയുടെ രക്ഷപെടലിന്റെ കഥയും ചര്‍ച്ചയാകുന്നത്.

രണ്ടര വയസുകാരന് ചുമയ്ക്ക് കൊടുത്ത മരുന്ന് സ്വര്‍ണാഭരണത്തില്‍ വീണ് സ്വര്‍ണം വെളുത്തു : മാതാപിതാക്കള്‍ക്ക് മരുന്ന് കമ്ബനിയുടെ….

പ്രശസ്ത ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളി, വെയ്ന്‍ത്ത് പാല്‍ട്രോൗ, മെറില്‍ സ്ട്രിപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലറ്റ് തുടങ്ങിയവര്‍ വരെ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പീഡന കഥകള്‍ പലതും പുറത്തായതോടെ സ്വന്തം കമ്ബനിയായ വെയ്ന്‍സ്റ്റീന്‍ കമ്ബനിയില്‍ നിന്നും വരെ ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു.

എന്നാല്‍, മുന്‍ വിശ്വസുന്ദരി കൂടിയായ ഐശ്വര്യ റായിയും ഹാര്‍വി വെയ്ന്‍സ്റ്റിന്റെ കരങ്ങളില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെടുകയായിരുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇപ്പോള്‍ ആരാധകര്‍ കേള്‍ക്കുന്നത്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീല്‍ഡ് പറഞ്ഞു.

കാന്‍ ഫെസ്റ്റിവലില്‍ വെച്ച്‌ ഹാര്‍വി ഐശ്വര്യും അഭിഷേകുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയെ തനിച്ചു കാണാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഐശ്വര്യയുടെ മാനേജര്‍ എന്ന നിലയില്‍ അവളെ തനിച്ച്‌ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ഒരിക്കല്‍ ചോദിച്ചു.

അതിനുള്ള അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതും ഭീഷണിയുമായി. മേലില്‍ ഒരു ജോലിയുംലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. പക്ഷേ ഒന്നുറപ്പ് എന്റെ ക്ലയിന്റിന്റടുത്ത് ഒന്ന് ശ്വാസം വിടാനുള്ള ഒരവസരം പോലും അയാള്‍ക്ക് നല്‍കിയിട്ടില്ലയെന്ന് ഷെഫീല്‍ഡ് പറയുന്നു. സ്ത്രീകളെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചു വരുത്തിയുള്ള ഹാര്‍വിയുടെ പീഡനത്തില്‍ ഇത്തരത്തില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ നിരവധിപ്പേര്‍ ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*