ഐഫോണ്‍ X വില്‍പനയിലൂടെ ഒരു ലാഭവിഹിതം സാംസങിനും…!

കച്ചവട രംഗത്ത്‌  ആപ്പിളും സാംസങ്ങും തമ്മിലുള്ള  മത്സരം തുടങ്ങിയിട്ട് കാലം കുറെ ആയി അത്  ഏവര്‍ക്കും അറിയാവുന്നതുമാണ് . ഇരുവരും തമ്മിലുള്ള കേസ് കോടതിയില്‍ തീര്‍പ്പാക്കിയത് കോടികളുടെ നഷ്ടപരിഹാരം നല്‍കാനുള്ള വിധിയോടെയാണ്. ഇപ്പോഴിതാ, ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ x വില്‍ക്കുമ്ബോള്‍ ഒരു ലാഭവിഹിതം സാംസങിനും ലഭിക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. 999 ഡോളര്‍ (65,600 രൂപ) വിലയുള്ള ഐഫോണ്‍ x വില്‍ക്കുമ്ബോള്‍, അതില്‍ 110 ഡോളര്‍ (ഏകദേശം 7,200രൂപ) സാംസങ്ങിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്.
സാംസങ്ങാണ് പുതിയ ഐഫോണിന്റെ ഒഎല്‍ഇഡി പാനലുകള്‍, എന്‍എഎന്‍ഡി ഫ്ലാഷ്, ഡിആര്‍എഎം ചിപ്പ് എന്നിവ നല്‍കിയിരിക്കുന്നത്. ഒരു ഐഫോണിലുള്ള ഈ മൂന്നു പാര്‍ട്സുകളുടെ വില ഏകദേശം 110 ഡോളര്‍ വരുമെന്നാണ് കണക്ക്. അടുത്ത രണ്ടുവര്‍ഷത്തിനകം ഏകദേശം 130 മില്യണ്‍ ഐഫോണ്‍ എക്സ് യൂണിറ്റുകള്‍ നിര്‍മ്മിച്ച്‌ വിറ്റഴിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള ഓര്‍ഡര്‍ സാംസങ്ങിന് ആപ്പിള്‍ നല്‍കി കഴിഞ്ഞത്രെ.
അങ്ങനെയെങ്കില്‍ സാംസങ്ങിന് ഐഫോണ്‍ വില്‍പനയിലൂടെ ലഭിക്കാന്‍ പോകുന്നത് കോടികണക്കിന് ഡോളര്‍ ആയിരിക്കും. അതായത് സ്വന്തം ഫ്ലാഗ്ഷിപ്പ് ഫോണായ ഗ്യാലക്സി എസ് 8 വില്‍ക്കുമ്ബോള്‍ ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഐഫോണ്‍ എക്സ് വില്‍പനയിലൂടെ സാംസങ്ങിന് ലഭിക്കുമെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*