ഇനി പെട്രോള്‍ പമ്ബുകളില്‍ വാഹനങ്ങളില്‍ മാത്രമേ ഇന്ധനം നല്‍കൂവെന്ന നിബന്ധന.. യാത്രക്കാര്‍ക്ക് കിട്ടിയ പണി…!

ഇന്ധനം തീര്‍ന്ന് വഴിയില്‍ പെട്ടു കിടക്കുന്നവര്‍ക്ക് 8ന്‍റെ പണി. പെട്രോള്‍ പമ്ബുകളില്‍ നിന്നും വാഹനങ്ങളില്‍ മാത്രമേ ഇന്ധനം നല്‍കൂവെന്ന നിയമം ആവശ്യക്കാരെ വലയ്ക്കുന്നു. കോട്ടയത്തും പത്തനംതിട്ടയിലും യുവതികളെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പൊലീസ് നല്‍കിയത്. ഇന്ധനം തീര്‍ന്ന് വാഹനം  വഴിയില്‍ പെട്ടുപോകുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാകുന്നത്. പുതിയ നിയമ പ്രകാരം പെട്രോള്‍ പമ്ബുകളില്‍ നിന്ന് വാഹനങ്ങളില്‍ നേരിട്ടല്ലാതെ ഇന്ധനം ലഭിക്കണമെങ്കില്‍ അതതു പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള എന്‍ഒസി വേണം. മറ്റ് ജില്ലയില്‍ നിന്ന് വ്യത്യസ്തമായി കോട്ടയത്തെ പമ്ബുകള്‍ നിയമം കര്‍ശനമായി നടപ്പിലാക്കുന്നുമുണ്ട്.

ഇന്ധനം തീര്‍ന്നാല്‍ വാഹനം തള്ളിയോ കെട്ടിവലിച്ചോ പമ്ബിലെത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗം യാത്രക്കാര്‍ക്ക് മുന്നിലില്ല. പമ്ബുടമകള്‍ക്ക് അളവില്‍ കൃത്രിമത്വം കാണിക്കാനും നിയമം സഹായകരമാകുന്നുണ്ടെന്നാണ് വിവരം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമുപയോഗിക്കുന്ന ജനറേറ്ററുകള്‍, ട്രാക്ടര്‍, കൊയ്ത്തുപകരണങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം മുമ്ബ് ഇന്ധനം വാങ്ങിക്കൊണ്ട് ഉപയോഗിക്കുകയായിരുന്നു പതിവ്. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഇത്തരമൊരു വിചിത്ര നിയമമിറക്കിയ പൊലീസ് നടപടിക്കെതിരെ ആളുകള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണുയര്‍ന്നു കൊണ്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*