ഇനി മുഖലക്ഷണം പറയും നിങ്ങളുടെ സ്വഭാവം എങ്ങനെയാണെന്ന്…!

നമുക്ക് ഒരാളുടെ മുഖം കണ്ടാല്‍  അയാളുടെ സ്വഭാവം മനസിലാക്കാന്‍ കഴിയും. നമ്മള്‍  ഏതൊരാളെ കണ്ടാലും നാം ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ മുഖത്തേക്ക് തന്നെയായിരിക്കും.കറുത്ത കൃഷ്ണമണികളുള്ള സ്ത്രീകള്‍ തങ്ങളുടെ കാര്യങ്ങളില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരായിരിക്കും . ബ്രൗണ്‍ നിറത്തില്‍ കൃഷ്ണമണികളുള്ളവര്‍ കെയറിംഗ് ടൈപ്പ് ഉള്ളവരായിരിക്കും. ചാരക്കളര്‍ കൃഷ്ണമണികളുള്ളവര്‍ സ്വാര്‍ത്ഥ സ്വഭാവക്കാരായിരിക്കും.

ഉണ്ടക്കണ്ണുകളുള്ള സ്ത്രീകള്‍ തമാശപ്രകൃതമുള്ളവരായിരിക്കും. കണ്ണിന് നേരിയ ചുവപ്പുള്ള സ്ത്രീകള്‍ ജീവിതത്തില്‍ ഏറെ ഭാഗ്യമുള്ളവരായിരിക്കും. നെറ്റി ചുളിക്കുമ്ബോള്‍ നെറ്റിയില്‍ വരകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ നെറ്റി ചുളിക്കുമ്ബോള്‍ നാലഞ്ചു വരകള്‍ ഉണ്ടാകുന്നവര്‍ സ്വന്തം കാലില്‍ നില്‍ക്കാനും തീരുമാനങ്ങളെടുക്കാനും കെല്‍പ്പുള്ളവരായിരിക്കും. ഒരുപാട് വരകള്‍ വരുന്നവര്‍ ബുദ്ധിമതികളും പഠനകാര്യത്തില്‍ മുന്‍പന്തിയിലുള്ളവരും ആയിരിക്കും.

ചരിഞ്ഞ പുരികമുള്ള സ്ത്രീകള്‍ ജോലിസംബന്ധമായ കാര്യങ്ങളില്‍ ഉയരച്ച നേടുന്നവരും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഏറെ ഉയര്‍ച്ച നേടുന്നവരുമായിരിക്കും. കട്ടി കുറഞ്ഞ ചുണ്ടുകളുള്ളവര്‍ കുടുംബവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നവരും കഠിനാധ്വാനികളുമായിരിക്കും. തടിച്ച ചുണ്ടുകളുള്ള സ്ത്രീകള്‍ സ്വയം തീരുമാനമെടുത്ത് സ്വന്തം ജീവിതം മാത്രം സ്നേഹിയ്ക്കുന്ന സ്വഭാവക്കാരായിരിക്കും. കട്ടി കൂടിയതും ചെറുതുമായ പുരികമുള്ള സ്ത്രീകള്‍ സ്വഭാവഗുണങ്ങളുള്ളവളും സ്നേഹിയ്ക്കുന്നവരോട് ഏറെ വിശ്വസ്തയുള്ളവളുമായിരിക്കും.തന്റെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നവരില്‍ സന്തോഷം നിറയ്ക്കാന്‍ ഇവള്‍ക്ക് കഴിയും. ഒരുപാട് ആഗ്രഹങ്ങളുള്ളവരായിരിക്കും കൂട്ടുപുരികമുള്ളവര്‍. തന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ വരെ ചവിട്ടുപടികളാക്കുന്ന ഇക്കൂട്ടര്‍ ബന്ധങ്ങളില്‍ അത്ര വിശ്വസ്തരായിരിക്കില്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*