ഇനി ചൈന വിറയ്ക്കും… ഇന്ത്യയ്ക്ക് കരുത്ത് പകരാന്‍ ഈ നാല് രാജ്യങ്ങള്‍…!

ഇന്ത്യന്‍ നാവിക സേനയ്ക്കായി മുങ്ങിക്കപ്പല്‍ (അന്തര്‍ വാഹിനി) നിര്‍മാണ പദ്ധതിയില്‍ നിര്‍മ്മാണ പദ്ധതിയില്‍ സഹകരിക്കാന്‍ നാലു രാജ്യങ്ങളും തയ്യാറെടുക്കുന്നു.  ഫ്രാന്‍സ്, ജര്‍മനി, റഷ്യ, സ്വീഡന്‍ എന്നിവരാണ് പദ്ധതിയില്‍ താല്‍പര്യമറിയിച്ചു പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചത്.

ചൈന ഭയപ്പെട്ട ‘അപകടകാരി’ കടലില്‍ കുതിപ്പ് തുടങ്ങി…. ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും വലിയ ടെക്നോളജിയോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്….

70,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി.പ്രോജക്‌ട് 75 എന്ന പേരിലുള്ള പദ്ധതിയിലൂടെ ആറ് മിസൈല്‍ വേധ അന്തര്‍വാഹിനികളാണു വികസിപ്പിക്കുക. വിദേശ മുങ്ങിക്കപ്പല്‍ നിര്‍മാണക്കമ്ബനി ഇന്ത്യയിലെ കപ്പല്‍ നിര്‍മാണശാലകളിലൊന്നുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

എന്നാല്‍ റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇത്തരം നിര്‍മ്മാണങ്ങളില്‍ മുന്‍ പരിചയമുണ്ട്.ചൈനയുടെയും പാക്കിസ്ഥാന്റെയും ഭീഷണി ഫലപ്രദമായി നേരിടാന്‍ ലക്ഷ്യമിട്ട്, ക്രൂസ് മിസൈല്‍, അത്യാധുനിക ആയുധങ്ങള്‍, കടലിനടിയില്‍ ശത്രു നീക്കങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന നൂതന സെന്‍സറുകള്‍ എന്നിവ സജ്ജമാക്കിയ കരുത്തുറ്റ കപ്പലുകളാണു നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്.

ഡീസല്‍ – ഇലക്‌ട്രിക് എന്‍ജിനുള്ള ഇവയില്‍ ഉള്‍പ്പെടുത്തേണ്ട ആയുധ ബലത്തിന്റെ സാങ്കേതിക വിശദാംശങ്ങള്‍ നാവിക സേന ഉടന്‍ തയാറാക്കും. പദ്ധതിക്കായി നാലു രാജ്യങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിയുടെ ഭാഗമാകുന്ന കപ്പല്‍ നിര്‍മാണശാലയെയും ഒപ്പം തിരഞ്ഞെടുക്കും. പദ്ധതി സംബന്ധിച്ച അന്തിമ ധാരണാപത്രം ഒപ്പിട്ട് എട്ടു വര്‍ഷത്തിനുള്ളില്‍ ആദ്യ മുങ്ങിക്കപ്പല്‍ നീറ്റിലിറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

അകാലത്തില്‍ മരിച്ച്‌ പോയ ഭാര്യയെ ഒരു തവണ കൂടി കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കാണുന്നത് ഭാര്യയുടെ മൃതദേഹത്തെ ബലാത്സംഗം ചെയ്യുന്ന മെയില്‍ നഴ്സിനെ… പിന്നെ സംഭവിച്ചത്..

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് ചക്ര എന്നിവയ്ക്കു പുറമെ, 13 മുങ്ങിക്കപ്പലുകളാണു നിലവില്‍ സേനയ്ക്കുള്ളത്.നേരത്തേ, പദ്ധതിയില്‍ താല്‍പര്യമറിയിച്ചിരുന്ന ജപ്പാനും സ്പെയിനും പിന്നീട് പിന്‍മാറി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*