ഇന്ത്യയുമായി എല്ലാക്കാലത്തും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍

ഇന്ത്യയുമായി എല്ലാക്കാലത്തും സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്വ പറഞ്ഞു. സുരക്ഷയിലും സമ്ബദ്വ്യവസ്ഥയിലുമുള്ള പരസ്പര സഹകരണം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാജ്വ.

ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചത് ‘മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചെന്ന്’ സരിത..!!

ഇന്ത്യയുമായി നല്ല ബന്ധം തുടരാനുള്ള ആഗ്രഹം നേരത്തെ തന്നെ പാകിസ്താന്‍ അറിയിച്ചതാണെന്നും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ അകലം പാലിച്ചു വരികയായിരുന്നു. ഭീകരാക്രമണങ്ങളെ തുടര്‍ന്ന് 2015 ഡിസംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനവും റദ്ദാക്കിയിരുന്നുവെന്ന് ബാജ്വ പറഞ്ഞു.

ഏഷ്യന്‍ മേഖലയുടെ കിഴക്ക് ഇന്ത്യയുടെ യുദ്ധക്കൊതി കൊണ്ടും പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ അസ്ഥിരത കൊണ്ടും മേഖലയില്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ല. അഫ്ഗാനിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക, സാമ്ബത്തിക തലത്തില്‍ പാകിസ്താന്‍ മുന്‍കൈ എടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും അസ്ഥിരതയുള്ള മേഖലയിലാണ് ഉള്‍പ്പെടുന്നതെന്ന് പറഞ്ഞ ബാജ്വ, പാകിസ്താന്‍ വിവിധ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നതെന്നും പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*