ഇന്ത്യാക്കാര്‍ക്ക് വേണ്ടെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് മലയാളി താരം എസ്.ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. എന്നാല്‍ അത് വിലക്കിയാല്‍ മറ്റ് രാജ്യങ്ങളുടെ ടീമിന് വേണ്ടി കളിക്കുന്നതിനെ പറ്റി താന്‍ ആലോചിക്കുമെന്നും അദ്ദേഹം ദുബായില്‍ വച്ച്‌ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യ സുന്ദരിയും ആരോഗ്യവതിയും; പക്ഷെ അവള്‍ ഷോ കേസിലെ കാഴ്ച വസ്തു…താല്പര്യം മുഴുവന്‍ ചില പ്രത്യേക…. സ്ത്രീകളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വരുന്ന പുരുഷന്മാരുടെ ദുര്യോഗം വിവരിക്കുന്ന കൗണ്‍സിലര്‍ കലാ ഷിബുവിന്‍റെ പോസ്റ്റ് വൈറലാകുന്നു….

തന്റെ മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് യാതൊരു തെളിവുമില്ലാതിരുന്നിട്ടും കളിക്കളത്തിന് പുറത്താക്കുന്നതിന് പിന്നില്‍ ബി.സി.സി.ഐയുടെ ഗൂഢാലോചനയാണ്. എന്നാല്‍ കുറ്റക്കാരാണെന്ന് വ്യക്തമായ തെളിവുകള്‍ ഉള്ള ടീമുകളെ ലളിതമായ ശിക്ഷ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു. മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്​തരായ ആളുകളെത്തില്ല. എന്നാല്‍ ക്രിക്കറ്റ്​ പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുണ്ട്. അവരെ നിരാശപ്പെടുത്താതിരിക്കാന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*