ഇളയദളപതി ചിത്രം മെര്‍സല്‍ തീയറ്ററുകളില്‍ തരംഗമാവുന്നു… പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെ…!

വിജയ്‌ ആരാധകര്‍ പ്രതീക്ഷയോടെ  കാത്തിരുന്ന ചിത്രം മെര്‍സല്‍   പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി തിയറ്ററുകളില്‍ തരംഗമാവുന്നു. ആറ്റ്ലി സംവിധാനം  ചെയ്ത  സിനിമ  പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച്‌ ആരാധകര്‍ക്ക് വലിയൊരു സമ്മാനമായിട്ടാണ് മേര്‍സല്‍ പിറന്നിരിക്കുന്നത്. മികച്ചൊരു സിനിമ എന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ആദ്യം വന്ന പ്രതികരണം. ആദ്യമായിട്ടാണ് ഇളയദളപതി വിജയ് മൂന്ന് കഥാപാത്രങ്ങളുമായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ വിജയിയുടെ കഥപാത്രങ്ങളെ കാണിച്ചിരുന്നു. മജീഷ്യന്‍, കൃഷിക്കാരന്‍, എന്നിവയായിരുന്നു മുമ്ബ് കാണിച്ചിരുന്നത്.

വിജയ്‌ ചിത്രം മെര്‍സലിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച പ്രതികരണമാണ് വരുന്നത്. തമിഴിലെ പ്രമുഖ സംവിധായകനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്ബ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇന്ന് പ്രദര്‍ശനത്തിനെത്തിയ സിനിമ പ്രതീക്ഷകള്‍ തകര്‍ത്തില്ല.  വിജയിയ്ക്ക് മൂന്ന് കഥാപാത്രം എന്ന പോലെ ചിത്രത്തിലും മൂന്ന് നായികമാരാണുള്ളത്. തെന്നിന്ത്യയിലെ താരസുന്ദരിമാരായ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. സിനിമയില്‍ പക്ഷി മൃഗാദികളെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശ്നങ്ങള്‍ തുടര്‍ന്നിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുമായി വിജയ് നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സെന്‍സറിങ് പൂര്‍ത്തിയാക്കിയ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*