ഫേസ്ബുക് പേജുകള്‍ ഹാക്ക് ചെയ്ത പണം തട്ടുന്ന സംഘം ഇറങ്ങിയിരിക്കുന്നു…!

നമ്മുടെ  സംസ്ഥാനത്തെ പ്രമുഖ ഫേസ്ബുക് പേജുകള്‍ ഹാക്ക് ചെയ്ത പണം തട്ടുന്ന  സംഘം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ രാത്രി കൊണ്ടു നഷ്ടമായത് 18,000 രൂപ. പണം നല്‍കിയിട്ടും പേജുകള്‍ തിരികെ കിട്ടാതെ വലഞ്ഞ കമ്ബനികള്‍ക്ക് ഒടുവില്‍ സഹായമായതു ഫേസ് ബുക് ഇന്ത്യയുടെ ഇടപെടല്‍. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു    പല കമ്ബനികളോടും പ്രതിഫലമായി ചോദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ് . എത്ര കമ്ബനികള്‍ പണം നല്‍കിയിട്ടുണ്ടെന്നും വ്യക്തമല്ല. ഫേസ് ബുക്കിന്റെ ഹൈദരാബാദ് ഓഫിസില്‍ നിന്നെന്ന മട്ടില്‍ പേജില്‍ കാണുന്ന ഫോണ്‍ നമ്ബറില്‍ വിളിക്കുകയാണു തട്ടിപ്പുകാരുടെ ആദ്യപടി. പേജിലെ കണ്ടന്റ് ഫേസ് ബുക്കിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ നീക്കം ചെയ്യാന്‍ പോകുന്നുവെന്നാണ് അറിയിപ്പ്.

മൊബൈലിലെക്ക്  ഒരു സന്ദേശം വരുമെന്നും അതിലൂടെ പേജ് വെരിഫൈ ചെയ്യണമെന്നുമാണു നിര്‍ദേശിക്കുന്നതത്രേ. 8918419048 എന്ന നമ്ബറില്‍ നിന്നാണു കോളുകള്‍ എത്തിയത്. സംശയം തോന്നിക്കാത്ത തരത്തിലായിരുന്നു സംസാരം. ഒടിപി പറഞ്ഞുകൊടുത്തതോടെ അക്കൗണ്ട് ഹാക്കറുടെ നിയന്ത്രണത്തിലായി. പേജിലെത്തി എല്ലാ അഡ്മിന്‍മാരെയും നീക്കം ചെയ്തു. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ പേജുകള്‍ ഡിലീറ്റ് ചെയ്തു സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്നുമായിരുന്നു ഭീഷണി. ഒരു പേയ്ടിഎം അക്കൗണ്ടിലൂടെ പണം അയയ്ക്കണമെന്നായിരുന്നു നിബന്ധന.

പലരുടെയും കയ്യില്‍ നിന്നും  5,000, 10,000 എന്നിങ്ങനെ കൈമാറിയെങ്കിലും പേജ് തിരികെ കിട്ടിയില്ല. ഒടുവില്‍ ഫേസ് ബുക് ഇന്ത്യ അധികൃതര്‍ ഇടപെട്ടാണു പല പേജുകളും തിരികെ നല്‍കിയത്. ഇപ്പോഴും തിരികെ ലഭിക്കാത്ത പേജുകളുമുണ്ട്. സെപ്റ്റംബര്‍ 11 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതേ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇപ്പോഴും ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതിനാല്‍ തട്ടിപ്പുകള്‍ തുടരുന്നു എന്നു വ്യക്തം.  ഹിറ്റ് പേജുകള്‍ പിന്നീട് പേരുമാറ്റി ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കുന്ന രീതിയുടെ ഭാഗമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഒട്ടേറെ പേര്‍ പിന്തുടരുന്ന പേജുകള്‍ക്കു പൊന്നുംവിലയാണ് ഇന്റര്‍നെറ്റില്‍.പിന്നില്‍ ഗൂഢ ലക്ഷ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹാക്കിങ്ങിനു വിധേയമായ മിക്ക അക്കൗണ്ടുകളും കേരളത്തിലെ ഇവന്റ് മാനേജ്മെന്റ്/ വെഡിങ് ഫൊട്ടോഗ്രഫി സ്ഥാപനങ്ങളുടേതായിരുന്നു. പലതിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*