ദിലീപിന്‍റെ വിധി ഉടന്‍… കുറ്റപത്രവും ഈയാഴ്ച, ജനപ്രിയന്‍റെ ഭാവി എന്താവും? വീണ്ടും തള്ളിയാല്‍…??

കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഈയാഴ്ച പറഞ്ഞേക്കും. ജാമ്യത്തിനായി ഇതു അഞ്ചാം തവണയാണ് ദിലീപ് കോടതിയെ സമീപിക്കുന്നത്. ഇതിനകം രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

രാമലീല: ഡബ്ബിംഗിനു കാശു വാങ്ങിയതിന് ശേഷം പോസ്റ്റിട്ട് ആക്റ്റിവിസ്റ്റാകുന്നത് നാണക്കേട്; ഭാഗ്യലക്ഷ്മിയ്ക്കെതിരെ ആഞ്ഞടിച്ച്….

അതിനിടെ കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ദിലീപ് ജയിലിലായിട്ടു 90 ദിവസം പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെയാണ് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ദിലീപ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കഴിഞ്ഞയാഴ്ച കോടതി കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കോടതി മാറ്റുകയായിരുന്നു. പൂജയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ കോടതി നീണ്ട അവധിയിലായിരുന്നു. അതുകൊണ്ടു തന്നെ ഈയാഴ്ച ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയും.

കഴിഞ്ഞ രണ്ടു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ഇത്തവണയും ഹര്‍ജിയില്‍ വിധി പറയുന്നത്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഇതു പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ദിലീപും ആരാധകരും. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനാ കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് ഒന്നാം പ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ഇത്തവണയും ജാമ്യം തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ പദ്ധതിയെന്നും സൂചനയുണ്ട്. കേസില്‍ കുറ്റപത്രം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. ഒക്‌ടോബര്‍ ഏഴിനു കുറ്റപത്രം നല്‍കുമെന്നാണ് നേരത്തേ അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ചിലപ്പോള്‍ ആറിനു തന്നെ കുറ്റപത്രം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

ദിലീപ് ജയിലിലായിട്ട് ഈ മാസം 10നാണ് 90 ദിവസം പൂര്‍ത്തിയാവുന്നത്. ഇതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ താരത്തിനു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുള്ളതിനാല്‍ ഇതിനകം കുറ്റപത്രം നല്‍കി ജാമ്യം തടയാനാണ് പോലീസിന്റെ പദ്ധതി. ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ഇത്തവണയും ശക്തമായി എതിര്‍ത്തിരുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയത് ദിലീപിനുള്ള സ്വാധീനത്തിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനി വന്നത് താന്‍ കണ്ടിരുന്നതായി ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ അടുത്തിടെ ഇതു തിരുത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*