ദിലീപിന്‍റെ കമ്മാരസംഭവം ഷൂട്ടിംഗ് ആരംഭിച്ചു…!

ദിലീപ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്ബാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്‍റെ ഷൂട്ടിങ് മലപ്പുറത്ത് പുനരാരംഭിച്ചു. രാമലീലയുടെ വമ്ബന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്ന ദിലീപ് ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടിയായാകും ഇത് എന്നതില്‍ സംശയമില്ല. മലപ്പുറം വേങ്ങരയിലാണ് കമ്മാരസംഭവത്തിന്‍റെ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന സിനിമ എന്ന പ്രതീക്ഷ കൂടി കമ്മാരസംഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. 20 ദിവസത്തോളം ഷൂട്ടിംഗ് ബാക്കിനില്‍ക്കവേ മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്ബോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്  വാര്‍ത്ത വന്നത്.രാമലീലയ്ക്ക് ശേഷം ദിലീപ് സിനിമകളില്‍ വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്ന സിനിമ കൂടിയാണ് കമ്മാരസംഭവം.

രാമലീലയ്ക്കു ശേഷം വമ്ബന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ദിലീപ് ചിത്രം കൂടിയാണ് കമ്മാരസംഭവം. 20 കോടി രൂപയാണ് സിനിമയുടെ ബഡ്ജറ്റ്. സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ തുടങ്ങിയ പ്രമുഖ താരങ്ങളും കമ്മാരസംഭവത്തിന്‍റെ ഭാഗമാകുന്നുണ്ട്. ദിലീപ്, സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ കോമ്ബിനേഷന്‍ സീനുകളാണ് തുടര്‍ന്ന് ചിത്രീകരിക്കുന്നത്.ഗോകുലം മൂവീസാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*