നടി ആക്രമണകേസ്; ദിലീപിനെതിരെ പൊലീസ് ഉടനൊന്നും കുറ്റപത്രം നല്‍കില്ല.. കാരണം ഇതൊക്കെ…

നടന്‍ ദിലീപിനെതിരെ പൊലീസ് ഉടനൊന്നും കുറ്റപത്രം നല്‍കില്ല. കേസില്‍ തെളിവായി എടുത്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്ബറുകളുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതാണു ഇതിന് കാരണം. കളമശേരി എ.ആര്‍. ക്യാമ്ബിലെ പൊലീസുകാരന്‍ പി.കെ. അനീഷിന്റെ ഫോണില്‍നിന്നു പള്‍സര്‍ സുനി വിളിച്ച നമ്ബര്‍, കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ നമ്ബര്‍, സംവിധായകന്‍ നാദിര്‍ഷ, അപ്പുണ്ണി, ദിലീപ്, കാവ്യ, രമ്യാ നമ്ബീശന്‍, മറ്റു സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്ബറുകളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

മഞ്ജുവിന്‍റെയും ദിലീപിന്‍റെയും മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിന്‍റെ ഒപ്പം പോകുന്നില്ല?….. രാത്രി രണ്ടുമണിയായപ്പോള്‍ നാദിര്‍ഷ ഫോണില്‍ വിളിച്ചു… ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു… അവരും മഞ്ജുവുമായിട്ടുള്ള അഭേദ്യമായ അവിഹിതബന്ധവും….. കൂടുതല്‍ വെളിപ്പെടുത്തലുമായി…..

നടി ആക്രമിക്കപ്പെട്ട വിവരമറിയാന്‍ സംഭവദിവസം രാത്രി ദിലീപ് പലവട്ടം നടി രമ്യാ നമ്ബീശന്റെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചെന്നാണു മൊഴി. സംഭവത്തിനു രണ്ടുനാള്‍ മുമ്ബ് സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനിലായിരുന്നുവെന്നതാണു മറ്റൊരു പ്രധാന തെളിവ്. പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ക്കും തെളിവ് വേണം. ചോദ്യം ചെയ്ലില്‍ ദിലീപ് പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ തെളിയിക്കാന്‍ ഫോണ്‍ തെളിവ് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിശദാംശങ്ങള്‍ക്ക് പ്രസക്തി ഏറുന്നത്. ഇത് കിട്ടിയാല്‍ മാത്രമേ കുറ്റപത്രം തയ്യാറാക്കാനാകൂ.

ദിലീപ് നടി രമ്യാനമ്ബീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ആയതിനാല്‍ വീട്ടിലെ നമ്ബറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്ബീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കരുതുന്നു. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിനെല്ലാം തെളിവുകള്‍ ആവശ്യമുണ്ട്.

ആദ്യത്തെ കണ്‍മണി ആണും പെണ്ണുമായി നാലുപേര്‍; ഒരുമിച്ചെത്തിയ പൊന്നോമനകളെ വരവേറ്റ് വീടും നാടും ആഘോഷത്തില്‍…

ബി.എസ്.എന്‍.എലിനു പുറമേ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളില്‍നിന്നും വിവരങ്ങള്‍തേടി അന്വേഷണസംഘം കത്തു നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്ബറുമായി ബന്ധപ്പെട്ട അഞ്ചു കാര്യങ്ങളാണു സേവനദാതാക്കളോടു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചിന്റെയും സര്‍ട്ടിഫൈഡ് പകര്‍പ്പും നല്‍കണം. ഇവയെല്ലാം തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. മുപ്പതോളം ഫോണ്‍ നമ്ബറുകളുടെ വിവരങ്ങളാണു ശേഖരിക്കേണ്ടത്. ഓരോ ഫോണ്‍ നമ്ബറിനെ സംബന്ധിച്ചും ഓരോ മഹസര്‍ വീതം എഴുതണമെന്നതാണു മറ്റൊരു കീറാമുട്ടി. പന്ത്രണ്ടു പേജുവീതം വരുന്ന ഒരു കൈയെഴുത്തു മഹസര്‍ തയാറാക്കാന്‍ ഒരു ദിവസമെങ്കിലും വേണമെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും സംവിധായകന്‍ നാദിര്‍ഷായെയും പൊലീസ് സാക്ഷികളാക്കമെന്നും സൂചനയുണ്ട്. ഇരുവരെയും പ്രതികളാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇവരെ സാക്ഷികളാക്കിയെന്നാണ് വിവരം. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സാക്ഷിപ്പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ അപ്പുണ്ണി കൊടുത്ത മൊഴി ദിലീപിനെതിരെ ഉപയോഗിച്ചേക്കും. മഞ്ജു വാര്യരും കേസില്‍ സാക്ഷിയാകാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉറപ്പ് ഇതുവരെ മഞ്ജു പൊലീസിന് നല്‍കിയിട്ടില്ല. സാക്ഷികളുടെ കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമേ കുറ്റപത്രം തയ്യാറാക്കാന്‍ കഴിയൂ. ഇതും നടപടികളെ വൈകിപ്പിക്കുന്നുണ്ട്.

ഏഴ് വര്‍ഷമായി മുസ്ലിം യുവാവുമായി പ്രണയത്തില്‍ ; പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ…

ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. മൊത്തം 26 രഹസ്യമൊഴികളും ഇരുപത് സുപ്രധാന തെളിവുകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രത്തില്‍ ഏഴാം പ്രതിയാക്കിയേക്കുമെന്നാണ് സൂചന. ചിലര്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെന്നും ആവശ്യപ്പെടുന്നു. ദിലീപിനെ പ്രതിപ്പട്ടികയില്‍ എവിടെ ചേര്‍ക്കണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇതും കുറ്റപത്രം വൈകാന്‍ കാരണമാണ്. നിലവില്‍ കേസില്‍ 11ാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ തയാറാക്കുന്ന കുറ്റപത്രം പഴുതടച്ചുള്ളതാണെന്ന് ഉറപ്പാക്കാനാണ് പൊലീസ് ശ്രമം. ഇതിനായി ദിലീപിനെതിരെ പരമാവധി തെളിവുകള്‍ നിരത്തി ഗൂഢാലോചന തെളിയിക്കും.

കുറ്റപത്രം തയ്യാറാക്കുന്നതിലെ ചെറിയ പിഴവുപോലും കുറ്റക്കാര്‍ രക്ഷപ്പെടാന്‍ വഴിവെക്കുമെന്ന ബോധ്യം അന്വേഷണ സംഘത്തിനുണ്ട്. ഇത് സര്‍ക്കാരിന് പോലും തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് കരുതലുകള്‍ എടുക്കുന്നത്. ദിലീപിനെതിരെ തെളിവുകള്‍ ഉറപ്പിക്കാനായി സമാനമായ ഉപതെളിവുകളും ശേഖരിച്ചിട്ടുണ്ട്. സുനിയുടെ അമ്മയുടെ ബാങ്ക് ബാലന്‍സിന്റെ വിവരങ്ങളാണ് ഏറ്റവുമൊടുവില്‍ ശേഖരിച്ച തെളിവ്. പണം വന്ന വഴി കൃത്യമായി പറയാന്‍ സുനിയുടെ അമ്മയ്ക്കായില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കാര്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. ഇതും നിര്‍ണായക തെളിവായേക്കും.

കവിള്‍ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടം മുറിച്ച്‌ രഹസ്യഭാഗത്ത് തള്ളി… ലോകത്തെ ഞെട്ടിച്ച നടിയുടെ ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു…?

കേസിലെ സുപ്രധാന തെളിവുകളിലൊന്നായ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ല എന്നത് പൊലീസിന്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. എന്നാല്‍, ഫോണ്‍ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും അതിനാലാണ് കണ്ടെത്താനാവാത്തതെന്നുമുള്ള നിലപാടിലാണ് പൊലീസ്. ഫോണിന് പകരമായി നിരവധി ശാസ്ത്രീയ തെളിവുകള്‍ നിരത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*