Breaking News

ദിലീപിനെ ഉപദ്രവിച്ചത് മതിയായില്ലേ…. രാമലീലയും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച് വീണ്ടും ജനപ്രിയനെ തോല്‍പ്പിക്കുന്നു…! പിന്നില്‍..

ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ച, നടന്‍ ദിലീപിന്റെ, രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ചിത്രം തിയേറ്ററുകളിലെത്തി ദിവസങ്ങള്‍ക്കകമാണ് ക്ലൈമാക്സ് അടക്കമുള്ള ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്.

ഇതൊന്നും പോര, ഇവളുമാരെയൊക്കെ ചെയ്യേണ്ടത്..!!

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് പ്രതിസന്ധിയിലായ ചിത്രമാണ് രാമലീല. ജൂലായ് പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്ബോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലായ് 7ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് റിലീസ് വൈകുന്നത് എന്നായിരുന്നു അണിയറക്കാര്‍ നല്‍കിയ വിശദീകരണം. തുടര്‍ന്ന് ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം കഴിഞ്ഞ വ്യാഴായ്ച റിലീസ് ചെയ്തത്.

റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്റെ പ്രധാന ഘടകമായ ക്ലൈമാക്സ് അടക്കമുള്ളവ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. തിയറ്ററുകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പകര്‍ത്തിയ നിലവാരം കുറഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയിലേറെയും. എന്നാല്‍ ഇവ ഏത് തിയറ്ററുകളില്‍ നിന്നും പകര്‍ത്തിയവയാണെന്ന് വ്യക്തമല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*