ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ മാപ്പു പറഞ്ഞ് തിരികെയെടുക്കണമെന്ന് രമ്യാ നമ്ബീശന്‍..!!

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ചിലരെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്ന ിമര്‍ശനങ്ങള്‍ക്കെതിരെ നടി രമ്യാ നമ്ബീശന്‍. ‘ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. അമ്മയുടെ തീരുമാനങ്ങള്‍ ഒന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കിയതും കൂട്ടായി എടുത്ത തീരുമാനമാണ്. പൃഥ്വി ഞാന്‍ തുടങ്ങിയ അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടിവ് അത് പുറത്തുവിട്ടത്’ എന്ന് രമ്യ പറഞ്ഞു.

ദിലീപിനെ പിന്തുണച്ച മഞ്ജു വാര്യര്‍ക്കെതിരെ ആഞ്ഞടിച്ച് നടി രമ്യ നമ്ബീശന്‍…

എന്നാല്‍ ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പു പറഞ്ഞ് അസ്സോസ്സിയേഷനിലേയ്ക്ക് തിരികെ കൊണ്ടു വരണം എന്നും താരം പറഞ്ഞു. അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന ആവശ്യം വാക്കാല്‍ പറഞ്ഞിട്ടേയുള്ളൂ കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. സ്ത്രീകളുടെ പങ്കാളിത്തം നല്ല രീതിയില്‍ വേണമെന്നാണ് ഇതിന്റെ ലക്ഷ്യം. അവര്‍ അത് ചര്‍ച്ച ചെയ്യാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

വനിതാ സംഘടനയുടെ കോര്‍ മെംബറുമാണ് രമ്യ. അതിനാല്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നെന്ന് തോന്നിയിട്ടില്ല. ഇതുവരെ അത്തരത്തിലൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല. വുമണ്‍ ഇന്‍ കളക്ടീവ് എന്ന ആശയം നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സുഹൃത്തിന് ഇങ്ങനെ സംഭവിച്ചപ്പോള്‍ അതിന്റെ രൂപീകരണം എളുപ്പത്തിലാക്കി എന്നേയുള്ളൂ. സിനിമയില്‍ സ്ത്രീകള്‍ക്ക് പേടി കൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും രമ്യ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചത് ‘മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചെന്ന്’ സരിത..!!

ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് രമ്യ. വുമണ്‍ ഇന്‍ കളക്ടീവിന്റെ കോര്‍ മെംബറും, അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ വനിതാ അംഗവുമാണ് താരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*