ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണ നല്‍കേണ്ടിവന്നതിന്‍റെ കാരണം വെളിപ്പെടുത്തി മഞ്ജു വാരിയര്‍..!!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നായകനായ ചിത്രം ‘രാമലീല’യെ പിന്തുണയ്ക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മഞ്ജു വാര്യര്‍. ഒരു സ്വകാര്യ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ നിലപാട് തുറന്നുപറഞ്ഞത്.

ചൈന ഭയപ്പെട്ട ‘അപകടകാരി’ കടലില്‍ കുതിപ്പ് തുടങ്ങി…. ലോകത്ത് കിട്ടാവുന്നതില്‍ വച്ച്‌ ഏറ്റവും വലിയ ടെക്നോളജിയോടെയാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്….

“നല്ല ഉദ്ദേശത്തോടെയാണ് ഞാന്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീലയ്ക്ക് പിന്തുണ നല്‍കിയത്. എല്ലാ സിനിമകള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹം. നല്ല സിനിമകള്‍ വിജയിക്കേണ്ടത് ആവശ്യമാണ്. സിനിമയെന്നാല്‍ ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്. അതിനാല്‍, നല്ല ഉദ്ദേശത്തോടെയാണ് രാമലീലയ്ക്ക് പിന്തുണ നല്‍കിയത് “- എന്നും മഞ്ജു വ്യക്തമാക്കി.

ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തിയേറ്ററുകളിലെത്തിയ രാമലീലയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ശക്തമായിരിക്കുമ്ബോഴാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് പിന്തുണയുമായി ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ മഞ്ജു പ്രസ്താവന നടത്തിയത്. ഇതു വളരെയധികം പ്രധിഷേധത്തിനും വഴിവെച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*