ദിലീപ് ഭക്തര്‍ മമ്മൂട്ടിയെ ഉന്നം വയ്ക്കുന്നത് ദുല്‍ഖറിന്‍റെ സൂപ്പര്‍സ്റ്റാര്‍ കിരീടം ഭയന്ന്; നടനെ കൈവിടാതെ ഇരയെ സഹായിച്ച മമ്മൂട്ടിയെ വില്ലനാക്കാന്‍ മല്‍സരിച്ച്‌…..

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി പറയട്ടെ. അതുവരെ ദിലീപ് കുറ്റാരോപിതന്‍ മാത്രമല്ലേ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉറച്ച നിലപാടെടുക്കുക വിഷമകരമായ കാര്യമാണ്. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവര്‍ പറഞ്ഞത് സൗഹൃദത്തിന്റെ പേരിലാണ് തങ്ങള്‍ കാണാനെത്തിയതെന്നാണ്. സൗഹൃദത്തിന് അങ്ങനെ ചില ലൈസന്‍സുകളുണ്ടെന്ന് അവകാശപ്പെട്ടാലും, ഇരയോടൊപ്പം നില്‍ക്കുന്നവര്‍ അത് സമ്മതിച്ചുതരില്ല. അത് ഒരുപക്ഷം പിടിക്കലായി മാത്രമേ അവര്‍ വ്യാഖ്യാനിക്കുകയുള്ളു.

മലയാളത്തില്‍ നിന്ന് തന്നെ പാരവച്ച്‌ ഒഴിവാക്കിയവരെ കുറിച്ച്‌ തുറന്നടിച്ച്‌ നടന്‍ റഹ്മാന്‍!!

അമ്മ സംഘടനയുടെ എക്സ്ക്യൂട്ടീവ് യോഗം കഴിഞ്ഞുള്ള വിവാദ വാര്‍ത്താസമ്മേളനത്തില്‍ സൂപ്പര്‍താരങ്ങള്‍ ഞാനിതൊന്നും അറിഞ്ഞില്ലേയെന്ന മട്ടില്‍ ഇരുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.മോഹന്‍ലാല്‍ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. മമ്മൂട്ടിയാകട്ടെ ഗൗരവമായ ആലോചനയിലും.ദിലീപിനെ സഹായിക്കുന്നതിനായിരുന്നു ആ മൗനമെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു.ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ അവയ്ലെബിള്‍ എക്സ്ക്യൂട്ടീവ് കമ്മിറ്റിയോടെ സംഗതി നേരേ തിരിഞ്ഞു.കാരണം ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനം.ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍, താന്‍ ഇറങ്ങിപ്പോവുമെന്ന് പൃഥ്വിരാജ് ഭീഷണി മുഴക്കിയെന്നും, രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് വാശി പിടിച്ചുവെന്നുമാണ് വാര്‍ത്ത പുറത്ത് വന്നത്. അനുനയ ശ്രമത്തിന്റെ ഭാഗമായി പൃഥ്വിയെ തൃപ്തിപ്പെടുത്താനാണ് ദിലീപിനെതിരെ നടപടിയെടുത്തതായി മമ്മൂട്ടി അറിയിച്ചത്.

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമെടുത്ത തീരുമാനത്തെ മമ്മൂട്ടിയെ ലാക്കാക്കിയുള്ള ആക്ഷേപശരങ്ങളായി ചിലര്‍ മാറ്റി. പ്രത്യേകിച്ച്‌ ദിലീപ് അനുയായികള്‍. ദിലീപിനെതിരെ മമ്മൂട്ടി എന്തോ അപരാധം ചെയ്തുവെന്ന തരത്തിലായി സംസാരം. ഇക്കാര്യം കെ.ബി.ഗണേശ്കുമാര്‍ പരസ്യമാക്കിയതോടെ കേട്ടുകേള്‍വിയൊന്നുമല്ല ഈ വാര്‍ത്തയെന്ന് വ്യക്തമാവുകയും ചെയ്തു.നേരത്തെ, പൃഥ്വിരാജ് താരമായി ഉയര്‍ന്നുവന്നപ്പോള്‍ ദിലീപ് ഫാന്‍സ് കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ടായിരുന്നു. പൃഥ്വി തന്നെ ഇക്കാര്യം അമ്മയുടെ യോഗങ്ങളില്‍ പരാതിയായി പോലും ഉന്നയിച്ചിട്ടുണ്ട്.ഇപ്പോള്‍ ദിലീപ് ഭക്തരുടെ ഭയം സൂപ്പര്‍താര പദവിയിലേക്ക് അടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ഉയര്‍ച്ചയാണ്. ദുല്‍ഖറിന്റെ സോളോ എന്ന ചിത്രം മോശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും അടുത്തിടെ നടന്നു. മമ്മൂട്ടിയെ ഉന്നം വയക്കുന്നത് ദുല്‍ഖറിന്റെ സൂപ്പര്‍താര പദവി ഭയന്നാണെന്നാണ് അണിയറ സംസാരം.

പെട്ടെന്ന് ദേഷ്യം വന്ന് തണുക്കുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്ന് സിനിമാലോകത്ത് എല്ലാവര്‍ക്കുമറിയാം. സഹായം ആവശ്യപ്പെട്ടു വരുന്നവരെ ഇഷ്ടമായാല്‍ തന്നെ കൊണ്ടാവും പോലെ സഹായിക്കുന്ന വ്യക്തിയാണ് മെഗാതാരം. അതുകൊണ്ട് തകന്നെ ദിലീപിനെ സഹായിച്ചില്ലെന്ന വാദത്തില്‍ കഴമ്ബില്ല.അക്രമത്തിനിരയായ നടിക്കൊപ്പം നില്‍ക്കുമ്ബോഴും ദിലീപിനെ കൈവിടുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ അറസ്റ്റ് വന്നതോടെ ദിലീപിനെതിരെ സ്വാഭാവികമായ സംഘടനാ നടപടി മാത്രമാണ് വന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിക്കയെ ലാക്കാക്കിയുള്ള നീക്കമാണ് മമ്മൂക്കയെ ഉന്നമിട്ടുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന അണിയറ രഹസ്യം പുറത്ത് വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*