ചവറയില്‍ കേരള മിനറല്സ്ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) സ്ഥാപനത്തിനുള്ളിലെ പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. മുഖ്യ ഓഫീസിന് മുന്നില്‍ സമരത്തിന് എത്തിയവരാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകളടക്കം 20 ജീവനക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ പരുക്ക് ഗുരുതരമാണ്.