ബാഹുബലിയിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു ഇത് സിനിമയ്ക്ക് പുറത്തുള്ള കൂട്ട്…!

ചുരുക്ക സമയം കൊണ്ട് പ്രേക്ഷകാരെ കയ്യിലെടുത്ത    രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറക്കിയ ബാഹുബലി സൂപ്പര്‍ ഹിറ്റായിരുന്നു. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ചരിത്രങ്ങളെല്ലാം തിരുത്തി കുറിച്ച ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായിട്ടായിരുന്നു പുറത്തിറക്കിയിരുന്നത്. ബാഹുബലിയിലെ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു.

‘രാജമൗലിയുടെ’  ബാഹുബലിയ്ക്ക് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലാണ് താരങ്ങളെല്ലാവരും. എന്നാല്‍ അതിനിടെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്. പ്രഭാസും അനുഷ്‌കയ്ക്കുമൊപ്പം റാണ ദഗ്ഗപതി എടുത്ത ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബാഹുബലി സിനിമ പോലെ തന്നെ ചിത്രത്തിലെ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയിരുന്നു. ശേഷം താരങ്ങളുടെ വിശേഷമറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.  സിനിമയില്‍ ഒന്നിച്ചഭിനയിച്ചു എന്നത് മാത്രമല്ല, സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് പലപ്പോഴും താരങ്ങള്‍ തെളിയിച്ചിരുന്നു. ഇത് മാത്രമല്ല മുമ്പ് മൂവരും ഒന്നിച്ചുള്ള സെല്‍ഫികളും പുറത്ത് വന്നിരുന്നു.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ്, റാണ, അനുഷ്‌ക എന്നിവര്‍ ഒന്നിച്ചുള്ള പുതിയ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.  റാണ എടുത്ത സെല്‍ഫി ചിത്രത്തില്‍ ബാഹുബലിയിലെ താരങ്ങള്‍ക്കൊപ്പം നടി രവീണ ടണ്ടനുമുണ്ട്. രവീണയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പുറത്ത് വിട്ടത്.

ബാഹുബലിയ്ക്ക് ശേഷം മറ്റ് സിനിമകളുടെ തിരക്കുകളിലാണ് താരങ്ങള്‍,പ്രഭാസ് നായകനായി അഭിനയിക്കുന്ന സഹോ എന്ന സിനിമയാണ് പുറത്ത് വരാനുള്ളത്. റാണയുടെ നെനൈ രാജ നെനൈ മന്ത്രി എന്ന സിനിമ മുമ്പ് പുറത്തിറങ്ങിയിരുന്നു.   സിനിമ പുറത്തിറങ്ങിയതിന് ശേഷമായിരുന്നു പ്രഭാസും അനുഷ്‌കയും ഗോസിപ്പുകളില്‍ നിറഞ്ഞത്. ഇരുവരും മുമ്പ് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നത് വിലയിരുത്തി ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഒരുപാട് പുറത്തു വന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*