Breaking News

അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞതാ.. അമിറുള്‍ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോള്‍ അവന്‍ മാത്രമല്ല ഒരുത്തന്‍ കൂടിയുണ്ട് എന്ന് രാജേശ്വരി പറഞ്ഞതിലും ദുരൂഹത… ആരായിരുന്നു കടക്കാരനോട് പറഞ്ഞ മകളുടെ ആ ശത്രു.?

എന്‍റെ മകള്‍ക്ക് ശത്രുക്കളുണ്ട്, ഞങ്ങള്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ആരൊക്കെയോ വീട്ടില്‍ കയറുന്നു, സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുന്നു, അതുകൊണ്ടാ ഇത് വാങ്ങുന്നേ്-ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടില്‍ നിന്നും കണ്ടെടുത്ത പെന്‍ക്യാമറ വാങ്ങിനെത്തിയപ്പോള്‍ കടയുടമയോട് കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി പറഞ്ഞത് ഇങ്ങിനെ. ഇതേ പെന്‍ക്യാമറയുമായി കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്ബ് ജിഷ കടയുടമയേ സമീപിച്ചിരുന്നു. ക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിനേക്കുറിച്ച്‌ ചോദിച്ചറിയുന്നതിനാണ് ജിഷ തന്റെ സ്ഥാപനത്തില്‍ എത്തിയതെന്നാണ് ഇയാള്‍ ഇതേക്കുറിച്ച്‌ പുറത്തുവിട്ട വിവരം. ഇതിന് ശേഷം ഒരിക്കല്‍കൂടി ജിഷയും മാതാവും കൂടി കടയുടമയെ സന്ദര്‍ശിച്ചതായി പരക്കെ പ്രചാരണമുണ്ടായി. ജിഷ കൊല്ലപ്പെട്ട ശേഷമാണ് ഇക്കാര്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് താന്‍ കടയുടമയെ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ആരാഞ്ഞിരുന്നെന്നും ഈ പ്രചാരണത്തില്‍ കഴമ്ബുണ്ടെന്ന് വ്യക്തമായയി എന്നും കേസിലെ പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ മറുനാടനോട് വ്യക്തമാക്കി.

നിലവില്‍ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം ഈ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ക്യാമറ ശരിയല്ലന്നും ഒന്നും കാണാന്‍ പറ്റുന്നില്ലന്നും ജിഷ പരാതിപ്പെട്ടെന്നും തന്നിട്ടുപോയാല്‍ ശരിയാക്കി വയ്ക്കാമെന്ന് താന്‍ അറിയിച്ചപ്പോള്‍ പറ്റില്ലന്നും പ്രധാന വിവരങ്ങള്‍ ഇതിലുണ്ടെന്നും ഇത് മറ്റാരും കാണാന്‍ പാടില്ലന്നും രാജേശ്വരി വ്യക്തമാക്കിയെന്നും തുടര്‍ന്ന് ക്യാമറ തിരിച്ചുവാങ്ങി ഇവര്‍ സ്ഥലം വിടുകയായിരുന്നെന്നും കടയുടമ തന്നോട് വെളിപ്പെടുത്തിയെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ നല്‍കുന്ന വിവരം. ജിഷ കൊല്ലപ്പെട്ട ശേഷം വീട്ടില്‍ നടത്തിയ തിരച്ചിലില്‍ പെന്‍ക്യാമറ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ജിഷയുടെയും മാതാവിന്റെയും ചിത്രങ്ങള്‍ മാത്രമേ ലഭിച്ചുള്ളു എന്നാണ് പൊലീസ് പുറത്ത് വിട്ട വിവരം.ശത്രുക്കള്‍ ഉണ്ടെന്ന് വെളിപ്പെട്ട സാഹചര്യത്തിലും ജിഷ ക്യാമറ ഉപയോഗിച്ചിരുന്നില്ലന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. പൊലീസിന്റെ ഈ നിഗമനം നാട്ടുകാര്‍ അന്നേ തള്ളിയിരുന്നു. പുറത്ത് പ്രചരിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം മൂന്നാമത്തെ സന്ദര്‍ശനത്തില്‍ കടയുടമയോട് പ്രധാനപ്പെട്ടത് എന്ന് വെളിപ്പെടുത്തി, ജിഷയും മാതാവും കാണാന്‍ കാത്തിരുന്ന ആ ദൃശ്യം എന്തായിരുന്നു, ഇവര്‍ക്ക് മാത്രമറിയുന്ന പെന്‍ക്യാമറിയിലെ ആ ദൃശ്യങ്ങള്‍ എങ്ങിനെ അപ്രത്യക്ഷമായി, പൊലീസാണോ ഇത് നശിപ്പിച്ചത് തുടങ്ങി ഇപ്പോഴും ഇത് സംബന്ധിച്ച്‌ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

ജിഷ കൊല്ലപ്പെട്ട ദിവസം അവശയായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റും വഴി രാജേശ്വരി വെളിപ്പെടുത്തിയ ‘അവന്‍’ ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് ഒരു എത്തും പിടിയുമില്ല.’അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാന്‍ അവളോട് പറഞ്ഞതാ’എന്നാണ് രാജേശ്വരി അന്ന് പറഞ്ഞ മുഴുവന്‍ വാചകമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കണക്കിലെടുക്കുമ്ബോള്‍ രാജേശ്വരിക്ക് കൂടി അറിയാവുന്ന ആണ്‍ സുഹൃത്ത് ജിഷക്ക് ഉണ്ടായിരുന്നെന്നും ഒരുപക്ഷേ ഇയാള്‍ക്ക് കൊലയുമായി ബന്ധമുണ്ടാവാമെന്നും സംശയിക്കുന്നവരും ഏറെയാണ്.പ്രതി അമിറുള്‍ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോള്‍ അവന്‍ മാത്രമല്ല ഒരുത്തന്‍ കൂടിയുണ്ട് എന്ന് തരത്തില്‍ രാജേശ്വരി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത് നാട്ടുകാരുടെ ഈ വഴിക്കുള്ള സംശയം വര്‍ദ്ധിപ്പിച്ചു. മുഹമ്മദ് അനാറുള്‍ ഇസ്ലാം എന്ന യുവാവിനെയും പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിരുന്നെന്നും ഇയാളെ പിന്നീട് പുറംലോകം കണ്ടിട്ടില്ലന്നും മറ്റുമുള്ള അഭ്യൂഹങ്ങളും വ്യാപകമായിരുന്നു.രാജേശ്വരി വെളിപ്പെടുത്തിയ ‘അവന്‍ ‘ഇയാളാണോ എന്ന് സംശയവും പലരും പങ്കിട്ടിരുന്നു.എന്നാല്‍ പൊലീസ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ അടിപിടികേസില്‍ പ്രതിയാണ് മുഹമ്മദ് അനാറുള്‍ എന്നും ഈ കേസില്‍ ഇയാള്‍ക്ക് പലവട്ടം സമന്‍സ് അയച്ചിട്ടും ഇതുവരെ കൈപ്പറ്റിയിട്ടില്ലന്നും അതിനാല്‍ ഇയാള്‍ ജീവനോടെ ഉണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവില്ലന്നുമാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.

താനല്ല, അനാറാണ് ജിഷയെ കൂടുതല്‍ ഉപദ്രവിച്ചതെന്ന് അമിറുള്‍ പൊലീസിനട് വെളിപ്പെടുത്തിയതായും മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു.രക്തം കണ്ടാല്‍ കുഴഞ്ഞുവീഴുന്ന രോഗിയാണ് അമിറുള്‍ എന്ന് തോക്കുസ്വാമിയെന്നപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദുടെ നേര്‍സാക്ഷ്യവും മറ്റാരോ കൂടി കേസില്‍ ഉള്‍പ്പെട്ടുണ്ടെന്ന പ്രചാരണത്തിന് കരുത്തേകുന്നു. തനിക്കൊപ്പം ജയിലിലുണ്ടായിരുന്ന അവസരത്തില്‍ സഹതടവുകാരന്റെ കൈവിരല്‍ മുറിഞ്ഞ് രക്തമൊഴുകുന്നത് കണ്ടപ്പോള്‍ അമിറുള്‍ മയങ്ങി വീണെന്നാണ് ജയില്‍ മോചനത്തിന് ശേഷം ഹിമല്‍ ഭദ്രാനന്ദ മാധ്യമങ്ങളുമായി പങ്കിട്ടവിവരം. ജിഷകൊല്ലപ്പെട്ട മുറിയിലെ പ്ലാസ്റ്റിക് ജാറില്‍ കണ്ടെത്തിയ കൈവിരല്‍പ്പാട് ആരുടേതാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജിഷയുടെ ശരീരത്തില്‍ കടിയേറ്റ പാട് കണ്ടെത്തിയിരുന്നു.പല്ലിന് വിടവുള്ളയാളാണ് ഈ കൃത്യം നടത്തിയതന്ന് എന്നാിരുന്നു അന്ന് പൊലീസിന്റെ അനുമാനം. ജിഷ തായ്ക്കോണ്ട പഠിച്ചതാണെന്നും ഒരാള്‍ക്കൊന്നും അവളെ കീഴ്പ്പെടുത്താന്‍ പറ്റില്ലന്നുള്ള രാജേശ്വരിയുടെ അന്നത്തെ വിലിരുത്തലും കൂടി ഇതിനോട് കൂട്ടി വായിക്കുമ്ബോള്‍ എവിടെയോ അല്പം ‘സ്പെല്ലിങ് മിസ്റ്റേക്കില്ലേ ‘എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? അനാറുള്‍ ഹസ്സന്‍ വെറും സാങ്കല്‍പിക കഥാപാത്രമെന്നാണ് പൊലീസിന്റെ അവസാനവട്ട വെളിപ്പെടുത്തല്‍.കേസില്‍ കൂടിച്ചേരാത്ത കണ്ണികള്‍ നിരവധി അവശേഷിക്കുമ്ബോള്‍ ഇതെങ്ങിനെ വിശ്വസിക്കുമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം.ഒന്നു കളിയാക്കിച്ചിരിച്ചതിന് ആ നരുന്ത് ചെറുക്കന്‍ ആ പെണ്ണിനെ കൊല്ലുമോ,അതിന് അവനേക്കൊണ്ട് പറ്റുമോ തുടങ്ങി ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഇപ്പോഴും അവശേഷിക്കുന്നു..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*