അടുത്ത ദളപതി ചിത്രത്തിന് ‘അങ്കമാലി ഡയറീസ്’ ബന്ധം!

ദളപതി വിജയ് ഇപ്പോള്‍ മെര്‍സലിന്‍റെ തകര്‍പ്പന്‍ വിജയത്തിന്‍റെ ലഹരിയിലാണ്. ഈ വിജയലഹരിക്കിടയിലും അദ്ദേഹം അടുത്ത സിനിമയുടെ ചര്‍ച്ച തുടരുകയാണ്. എ ആര്‍ മുരുഗദോസാണ് അടുത്ത വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്.

യേശു രക്ഷകന്‍; വിവാദപ്പെരുമഴയ്ക്കിടെ കുട ചൂടിയവര്‍ക്കെല്ലാം നന്ദി; താന്‍ ക്രിസ്ത്യാനിയെന്ന് തെളിയിക്കാന്‍ പാടുപെട്ടവര്‍ക്ക് സി.ജോസഫ് വിജയ് മറുപടി പറയുന്നു ഔദ്യോഗിക ലെറ്റര്‍ പാഡില്‍…

ഈ പ്രൊജക്ടില്‍ മലയാളികള്‍ക്കും സന്തോഷിക്കാന്‍ വകയുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രം അങ്കമാലി ഡയറീസിന്‍റെ ക്യാമറാമാനായ ഗിരീഷ് ഗംഗാധരനാണ് വിജയ് – മുരുഗദോസ് ചിത്രത്തിന്‍റെ ക്യാമറ.

അങ്കമാലി ഡയറീസിലെ ഗിരീഷിന്‍റെ ഛായാഗ്രഹണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ക്ലൈമാക്സ് സീനിലെ ഒറ്റഷോട്ടും ഓടുന്ന താരങ്ങളെ വേഗത്തില്‍ ഫോളോ ചെയ്തതുമൊക്കെ ഗിരീഷിനെ യുവ ക്യാമറാമാന്‍മാര്‍ക്കിടയിലെ താരമാക്കി മാറ്റിയിരുന്നു.

ഞാന്‍ രണ്ടാം ഭാര്യയെന്നും എനിക്കതില്‍ പരിഭവം ഒന്നുമില്ലെന്നും പറഞ്ഞു നടന്ന സീമയെ ആശ്വസിപ്പിക്കാനാവാതെ ചലച്ചിത്ര ലോകം; പ്രിയപ്പെട്ടവന്‍റെ വേര്‍പാട് ദുഃഖം തളര്‍ത്തി സീമ…

അതിനുള്ള ഒരംഗീകാരം കൂടിയാണ് ഗിരീഷ് ഗംഗാധരന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ വിജയ് ചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി, ഗപ്പി, സോളോ തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രഹണം ഗിരീഷാണ്. കഴിഞ്ഞ വര്‍ഷം ഗപ്പിയുടെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശത്തിന് ഗിരീഷ് അര്‍ഹനായിരുന്നു.

തുപ്പാക്കി, കത്തി എന്നീ വമ്ബന്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയും മുരുഗദോസും ഒന്നിക്കുമ്ബോള്‍ പുതിയ സിനിമയെപ്പറ്റിയും പ്രതീക്ഷകള്‍ ഏറെയാണ്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന സിനിമ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*