Breaking News

“അടി നിരോധിക്കുന്നതിന് മുമ്പ്”: കൊല്ലത്തെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ദാരുണ മരണം ഓര്‍മ്മിപ്പിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെ കുറിച്ച്‌ കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്…!!

ആ കുട്ടി മരിച്ചു. എന്റെ നാട്ടുകാരി. കൊല്ലത്തെ സ്കൂള്‍ ! അദ്ധ്യാപികമാര്‍ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്. കൗണ്‍സിലോര്‍ ആയി സ്കൂളുകളില്‍ വര്ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളിലും , മാനേജ്മന്റ് തലത്തിലും. അടി “നിരോധിക്കുന്നതിന് മുന്‍പ് ,അതിനു ശേഷം എന്ന് എടുത്ത് വിശകലനം ചെയ്യേണ്ടി വരും പലപ്പോഴും ഇന്നത്തെ അദ്ധ്യാപക – വിദ്യാര്‍ഥി ബന്ധം മനസ്സിലാക്കാന്‍…!

ദിലീപിന്‍റെ സുരക്ഷകാര്യത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍; അവര്‍ താരത്തെ നേരില്‍ കണ്ടു, പക്ഷെ ലക്ഷ്യം മറ്റൊന്ന്..

ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലി നോക്കുമ്ബോള്‍ ,അവിടത്തെ അദ്ധ്യാപിക കുറച്ചു ആണ്‍കുട്ടികളെ ചെയ്ത തെറ്റിന് നന്നായി അടി കൊടുത്തു..
അവരുടെ ദേഹത്ത് മുറിവും ഉണ്ടായി. പാഷാണത്തില്‍ കൃമി എന്ന പോലെ , കൂട്ടത്തില്‍ തന്നെ ഉള്ള ഒരു അദ്ധ്യാപകന്‍ പത്രക്കാരെ വിളിച്ചു അറിയിച്ചു.വാര്‍ത്ത എടുക്കാന്‍ ഓടി എത്തിയ അവരോടു ,ഈ അടി കിട്ടിയ പയ്യന്മാര്‍ ആണ് ആദ്യം വഴക്കുണ്ടാക്കിയത്.

ജനപ്രിയന്‍റെ ‘രാമലീല’ തമിഴിലേക്ക് മാറ്റിയാല്‍ നായകനായി ആരെത്തണം..? വിജയ്, വിക്രം, സൂര്യ… എന്നാല്‍ നായകനായ് എത്തുന്നത്….

“ഞങ്ങള് തെറ്റ് ചെയ്തിട്ടാ, ഞങ്ങളുടെ ടീച്ചര്‍ ചിലപ്പോള്‍ തല്ലും കൊല്ലും..
നീ ഒക്കെ ആരെടാ എന്ന് ചോദിച്ചു അവരോടു കയര്‍ക്കുന്ന കുട്ടികളെ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നിന്നു. ഞങ്ങളുടെ നല്ലതിനാണ് ടീച്ചര്‍ അടിച്ചത് എന്ന് പറയുന്ന ആ പയ്യന്മാര്‍ ,വാര്‍ത്ത എടുക്കാന്‍ വന്നവരെ തിരിച്ചയച്ചു. ഒരു അടി കൊടുത്തലും ,കുട്ടികള്‍ സഹിക്കും. എക്കാലത്തും..! പക്ഷെ , ചില പോഷത്തരം ,അത് അദ്ധ്യാപകരുടെ നാവില്‍ നിന്നും വീഴുമ്ബോള്‍ വല്ലാതെ മാനസിക സംഘര്‍ഷത്തിന് അടിമ പെടാറുണ്ട്.വിദ്യാര്‍ഥികള്‍..!

മിക്ക മാനേജ്മെന്റ്റ് സ്കൂളുകളിലും ,കഠിനമായ ജോലികളാണ് അദ്ധ്യാപകര്‍ക്ക്. കിട്ടുന്ന വേതനമോ തുച്ഛമായത്. അര്‍ഹതയ്ക്കു അനുസരിച്ചല്ല, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ ആണ് അവിടെയും..!ചെറുത്ത് നിന്നാല്‍ വേറെ പണി നോക്കേണ്ടി വരും അത്ര തന്നെ..! സിലബസ്സ് താങ്ങാവുന്നതിലും അധികം ആണ് കുട്ടികള്‍ക്ക്..റിസള്‍ട്ട് കുറഞ്ഞാല്‍ ,അദ്ധ്യാപകര്‍ മുള്‍മുനയില്‍ ആയി തീരും.കുട്ടികളെ രൂക്ഷമായി നോക്കിയാല്‍ പോലും നിയമം ഉണ്ട്.അത് കുട്ടികള്‍ക്ക് അറിയുകയും ചെയ്യും..
അതിന്റെതായ ദാര്‍ഷ്ട്യം ചില കുട്ടികള്‍ പ്രകടിപ്പിക്കുന്നതിനു എത്രയോ വട്ടം സാക്ഷി ആയി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

ജിമിക്കി കമ്മലിനെ വിമര്‍ശിച്ച ചിന്താ ജെറോമിന്‍റെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ.. ട്രോളുകള്‍ കാണാം…

എം എസ് ഡബ്ല്യൂ , സൈക്കോളജി ഒക്കെ പഠിച്ചിറങ്ങി ജോലി ഇല്ലാതെ നില്‍ക്കുന്ന എത്രയോ പേരുണ്ട്. സര്‍ക്കാര്‍ തലത്തില്‍മിക്ക സ്കൂളുകളിലും കൗണ്‍സിലിങ് സംവിധാനം നടത്തുണ്ട്. പക്ഷെ ,കൊള്ള ഫീസ് വാങ്ങി ചൂഷണം ചെയ്യുന്ന എത്ര മാനേജ്മന്റ് സ്കൂളുകളില്‍ ഈ സംവിധാനം ഇല്ല, എന്ന് ശ്രദ്ധിക്കണം..ഒരു ദിവസത്തെ കൗണ്‍സിലിങ് ക്ലാസിനു എന്നെ വിളിക്കുന്ന ചില സ്കൂളുകളോട് ഇത് ചൂണ്ടി കാട്ടുമ്ബോള്‍ ,ഓ , അതിന്റെ കാര്യമില്ല. വല്ലപ്പോഴും നിങ്ങളൊക്കെ വന്നു ക്ലാസ് എടുത്താല്‍ മതി എന്നാണ് ഉത്തരം.

അതല്ല ശെരി..!നല്ല പരിശീലനം കിട്ടിയ കൗണ്‍സിലര്‍ മാരുണ്ട് .അവരുടെ സേവനം സ്ഥിരമായി എടുക്കണം.ഇന്നലെ പഠിച്ചിറങ്ങിയവരെ നിയമിക്കാനല്ല.
അത് കാശു ചിലവാക്കാതിരിക്കാന്‍ ഉള്ള വഴി. കൂടുതല്‍ പ്രശ്നത്തില്‍ ആക്കും. അര്‍ഹത ഉളള ശമ്ബളം കൊടുത്ത് ,നല്ല പരിശീലനം കിട്ടിയ കൗണ്‍സിലോര്‍മാരെ നിയോഗിക്കണം,വമ്ബിച്ച ഫീസ് വാങ്ങുന്നതല്ലേ.?

പ്രഭാസിന്‍റെ പിറന്നാള്‍ ദിനത്തില്‍ അനുഷ്ക കൊടുത്ത പിറന്നാള്‍ സമ്മാനം… വീണ്ടും ഇരുവരും പ്രണയത്തിലേക്കാണോ…..

ഇതിനു ഉള്ള സംവിധാനം എന്ത് കൊണ്ട് ചെയ്തൂട? പഠിപ്പിച്ചു തീര്‍ക്കാന്‍ തന്നെ സമയം തികയാത്ത അധ്യാപകര്‍ക്ക് കുട്ടികളുടെ മാനസിക അവസ്ഥ ചിലപ്പോള്‍ ഉള്‍കൊള്ളാന്‍ പറ്റണം എന്നില്ല. മാതാപിതാക്കള്‍ക്ക് തിരക്കാണ്. PTA മീറ്റിംഗ് വിളിച്ചാല്‍ പോലും വയ്യ.!അവര്‍ ഓടി വരുന്നത് എന്തെങ്കിലും ദുരന്തം നടക്കുമ്ബോള്‍ മാത്രം.ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ എന്ത് നടപടി എടുക്കും എന്ന് നോക്കി തന്നെ കാണണം..

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*