Breaking News

ആസ്തിയില്ലാതെ 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതി !! സാധാരണക്കാരന് ഒരു കൈത്താങ്ങ്…..

ബാങ്ക് ലോണുകള്‍ ലഭിക്കുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ലോണ്‍ അപേക്ഷിക്കുന്നത് മുതല്‍ തുക കൈയ്യില്‍ കിട്ടുന്നത് വരെയുള്ള അലച്ചില്‍ വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ ബാങ്ക് വായ്പകള്‍ എളുപ്പത്തിലും ഉദാരവുമായി ലഭ്യമാക്കുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

മഞ്ജു വാര്യരെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫാക്കിയത് എന്തിന്.? ജനപ്രിയ നായകനെ അഴിക്കുള്ളിലാക്കിയത് സിനിമാക്കാരുടെ ഗൂഢാലോചനയോ.? ദിലീപിന്‍റെ ഗൂഢാലോചനാ വാദത്തില്‍ മോദി സര്‍ക്കാരിന്‍റെ ഇടപെടല്‍ ശക്തമാകുന്നു…

മുദ്രയോജന പദ്ധതി;
രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവര്‍ക്കും കൈത്താങ്ങാകുന്നതാണ് മുദ്രയോജന പദ്ധതി. ചെറുകിട സംരംഭകര്‍ക്കു ആസ്തി ജാമ്യമോ ആള്‍ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകും.യുവാക്കള്‍, യുവ സംരംഭകര്‍, തൊഴില്‍ നൈപുണ്യമുള്ളവര്‍ എന്നിവര്‍ക്കും വനിതാ സംരംഭകര്‍ക്കും മുന്‍തൂക്കം നല്‍കും. ചെരുപ്പ് തുന്നുന്ന ആള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതു മുതല്‍ ബാര്‍ബര്‍ഷോപ്പ്, പപ്പടം, അച്ചാര്‍, ബാഗ് നിര്‍മ്മാണം, ചെറുകിട ടെക്സ്റ്റയില്‍സ്, ഡിടിപി സെന്റര്‍ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും.മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആന്‍ഡ് റീഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ്) സംരംഭ വികസനത്തിന് പുതിയ മുദ്രാവാക്യമാകുകയാണ്. സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. ആസ്തി ജാമ്യമോ ആള്‍ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകുന്ന മുദ്ര ബാങ്ക് വായ്പ ആര്‍ക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ? മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനു കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

മുദ്രാബാങ്കുകള്‍ എന്ന പേരില്‍ രാജ്യത്ത് ബാങ്കുകള്‍ ഇല്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ദേശസാത്ക
ൃത സ്വകാര്യബാങ്കുകളുടെ ശാഖകള്‍ വഴിയാണ് മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്.10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.ശിഷു, കിഷോര്‍, തരുണ്‍ എന്നീ മൂന്ന് ഹിന്ദി വാക്കുകള്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കില്‍ ഉള്‍പ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.ശിഷു 50,000 രൂപ വരെയുള്ള വായ്പകള്‍ കിഷോര്‍ 50,000 മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ തരുണ്‍ 5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍

വായ്പ ആര്‍ക്കൊക്കെ ലഭിക്കും? ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് (50,000 രൂപ) നല്‍കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പേരിലേക്ക് ചെറിയ തുകകള്‍ എത്തിച്ച് കൈത്തൊഴിലുകളും, കുടില്‍ വ്യവസായ സംരംഭങ്ങളും കൂടുതല്‍ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവര്‍ക്കും, പുതുതായി പ്ലാന്‍ ചെയ്യുന്നവര്‍ക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകള്‍ ലഭിക്കും. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങള്‍ക്കാണ് മുദ്രയുടെ സഹായം ലഭിക്കുക.കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങള്‍ക്കും ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കും മുദ്ര വായ്പ ലഭ്യമാണ്.

കാര്‍ഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേത്. അവര്‍ക്ക് കെട്ടിടം, യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ മാത്രമല്ല വേണ്ടത്ര പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.സ്വയംസഹായ സംരംഭങ്ങള്‍ക്കും, ജെ.എന്‍.ജി. ഗ്രൂപ്പുകള്‍ക്കും, വ്യക്തിസംരംഭങ്ങള്‍ക്കും, പാര്‍ട്ണര്‍ഷിപ്പ് / ലിമിറ്റഡ് കമ്പനികള്‍ക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കാര്‍ഷികേതര സംരംഭങ്ങള്‍ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.

ചെറിയ കച്ചവടക്കാര്‍ക്കും, ഷോപ്പ് ഉടമകള്‍ക്കും യന്ത്രങ്ങള്‍ / ഉപകരണങ്ങള്‍ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകര്‍ക്കും വായ്പകള്‍ ലഭിക്കുമ്പോള്‍ സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും പുനര്‍വായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകര്‍ക്ക് വായ്പകള്‍ നല്‍കുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങള്‍ക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.റുപേ കാര്‍ഡും ക്രെഡിറ്റ് ഗ്യാരണ്ടിയും ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം റുപേ കാര്‍ഡും (മുദ്ര കാര്‍ഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത് പ്രകാരമുള്ള വായ്പകള്‍ അനുവദിക്കുവാന്‍ എന്ന് പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററല്‍ സെക്യൂരിറ്റി നല്‍കാന്‍ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ് ഇവിടെ പുനര്‍വിചിന്തനത്തിന് വിധേയമാക്കിയിരിക്കുന്നത്.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ..വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളില്‍ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകള്‍ സഹിതം ശാഖകളില്‍ നേരിട്ട് സമര്‍പ്പിക്കണം.സെല്ഫ് അറ്റസ്റ്റഡ് പ്രൂഫ് ഓഫ് ഐഡന്റിറ്റി (വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്,ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പാസ്സ്‌പോര്‍ട്ട് തുടങ്ങിയവ)സ്ഥിരതാമസം തെളിയിക്കുന്ന രേഖകള്‍ (ഇലക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, നികുതി അടച്ച രസീതി) (രണ്ടു മാസത്തില്‍ അധികം പഴക്കം ഇല്ലാത്തത്)
എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവര്‍ അത് തെളിയിക്കുന്ന രേഖകള്‍
ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷന്‍/ലൈസന്‍സ് തുടങ്ങിയവ

പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (2 എണ്ണം)
ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരന്‍ ആകരുത് നിലവില്‍ ബാങ്ക് വായ്പ ഉണ്ട് എങ്കില്‍ പ്രസ്തുത ബാങ്കില്‍ നിന്നുള്ള കണക്ക് സ്റ്റേറ്റ്‌മെന്റ് നിലവില്‍ സംരംഭം നടത്തുന്നവര്‍ അവസാനത്തെ രണ്ട് വര്‍ഷത്തെ ഫൈനല്‍ അക്കൗണ്ട്‌സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം)പ്രതീക്ഷിത ബാലന്‍സ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം)നിലവില്‍ സംരംഭം നടത്തുന്നവര്‍ അവസാന രണ്ട് വര്‍ഷത്തെ വില്പന കണക്ക് ഒരു വര്‍ഷത്തെ പ്രൊജക്റ്റഡ് ബാലന്‍സ് ഷീറ്റ്. (ലോണ്‍ രണ്ടു ലക്ഷം രൂപക്ക് മുകളില്‍ ആണെങ്കില്‍ മാത്രം.)

വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവുംപ്രൊപ്രൈറ്റര്‍/പാര്‍ട്ണര്‍/ഡയറക്ടര്‍ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്
(എം.എസ്.എം.ഇ. വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്ത് എസ്.എസ്.ഐ. രജിസ്‌ട്രേഷന് തുല്യമായ അംഗീകാരം നേടാവുന്നതാണ്)അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം തേടാവുന്നതാണ്. സംരംഭകര്‍ക്കാവശ്യമായ കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.

50,000/ രൂപ വരെയുള്ള ശിശു വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോള്‍ വ്യാപകമായി നല്‍കി വരുന്നത്. എന്നാല്‍ മറ്റ് വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല.ഏഴ് മുതല്‍ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകള്‍ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകള്‍ നല്‍കിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ അപേക്ഷകര്‍ക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.ഏതെങ്കിലും ബാങ്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടും വായ്പ നിഷേധിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാവുന്നതാണ്.

വിലാസം
Director (Information Technology)
Minitsry of Finance
Department of Financial Services
Jeevan Deep Building
Parliament tSreet
New Delhi 110 001
Telephone No: 011 23346874
Email:[email protected]n

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*