Breaking News

ആരാധകര്‍ ആവേശത്തില്‍… മുരുകനേക്കാള്‍ കേമന്‍ വില്ലന്‍…!

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന   മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഈ മാസം 27 ന് തിയേറ്ററുകളിലെത്തുന്നു. മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഓഫീസറായി ലാല്‍ എത്തുന്ന ചിത്രത്തില്‍ നായിക മഞ്ജുവാര്യരാണ്.
ചിത്രത്തില്‍  വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സിദ്ദിഖും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.    സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത് മനോജ് പരമഹംസയാണ്. വിഎഫ്‌എക്സ് കൈകാര്യം ചെയ്യുന്നത് പോളണ്ടില്‍ നിന്നുള്ള ടീമാണ്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ 8 കെ റെസല്യൂഷനിലാണ് ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് പൂര്‍ണ്ണമായും ഒരു ചിത്രം 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*