സ്വാശ്രയ വിഷയത്തില്‍ മാധ്യമങ്ങളെ പച്ചത്തെറി വിളിക്കണമെന്നു എം.എം.മണി

സ്വാശ്രയ വിഷയത്തില്‍ മാധ്യമങ്ങളെ പച്ചത്തെറി വിളിക്കണമെന്ന് മന്ത്രി എം.എം.മണി. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഗാരന്റി സര്‍ക്കാര്‍ നല്കാന്‍ തീരുമാനിച്ചത് പറയാന്‍ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും വലിയ താത്പര്യമില്ല.

മാര്‍ക്കിന് ഒരു വിലയുമില്ലേ? പിന്നെന്തിനാണ് സ്കോര്‍ കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്..? ജെംഷയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ..

ഇവയുടെ ദോഷത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനാണ് താത്പര്യം. അതിന് പച്ചത്തെറിയാണ് പറയേണ്ടത്. അത് പറയുന്നത് മര്യാദയല്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ലെന്നും മന്ത്രി എം.എം മണി പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനിച്ച കാര്യം പറയാന്‍ മനസ്സ് കാണിക്കാത്ത ഒരു വിഭാഗം പത്രപ്രവര്‍ത്തകരും ചാനലുകളും എന്ത് അപമാനമാണ്. നല്ലതുചെയ്താല്‍ നല്ലതെന്നും മോശം ചെയ്താല്‍ മോശമെന്നും പറയാനുള്ള ആര്‍ജവം ഇല്ലാത്ത വൃത്തികെട്ടവന്മാരാണ് പത്രക്കാരെന്ന് പറയുന്നതില്‍ ഖേദമുണ്ട്. എന്തുനന്മ ചെയ്താലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത് കേരള സമൂഹത്തിന് ശാപമാണെന്നും മണി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*