സോഷ്യല്‍ മീഡിയയില്‍ കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ ഒന്ന് സൂക്ഷിക്കുക…!

ഇപ്പോള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ക്കാണ് മുന്‍കടനനല്‍കിക്കൊണ്ടിരിക്കുന്നത്.  കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളുടെ ഫോട്ടോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് പല മാതാപിതാക്കളുടേയും വിനോദമാണ്. എങ്കില്‍ ഇത്രയും ചെറിയ കാര്യങ്ങള്‍ക്കു പിന്നില്‍ വലിയ ചതി ഒളിഞ്ഞിരിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് അറിയാതെ പലരും ഇതിനു പിന്നാലെ പായുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പാടില്ലാത്ത കുട്ടികളുടെ ചില കാര്യങ്ങള്‍ എന്താണെന്ന് നമുക്ക്  നോക്കാം .

നിങ്ങള്‍  കുട്ടികളുടെ പേരും മറ്റു വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത് ശരിയല്ല. ഇത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നു മാത്രമല്ല, അപരിചിതരായവര്‍ക്ക് കുട്ടികളോട് അടുപ്പമുണ്ടാക്കാന്‍ ഇത് സഹായകവുമാകും.

മാത്രമല്ല, കുട്ടികളെ കുളിപ്പിക്കുന്ന ചിത്രങ്ങള്‍ ഒരു കാരണവശാലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പിന്നീട് തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ഫോട്ടോയും പോസ്റ്റ് ചെയ്യരുത്.

ഇതിനൊക്കെ പുറമേ, ഫേസ്ബുക്കിലും മറ്റും ചെക്കിങ് ഇന്‍ എന്ന സൗകര്യം ഉള്ളതുകൊണ്ട്, നിങ്ങള്‍ എവിടെയായിരിക്കുമെന്ന് പെട്ടെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ, കുട്ടികളുമൊത്ത് പുറത്തു യാത്ര ചെയ്യുന്ന വിവരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോകലിനുള്ള വഴി നമ്മളായി തന്നെ ഒരുക്കണോ? നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്ക്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*