സെറ്റില്‍ വെച്ച്‌ ടോവിനോയെ നായിക തല്ലിയത് എന്തിന് തല്ലു കൊണ്ട മലയാളത്തിന്‍റെ യുവതാരം ഞെട്ടി…!

ചുരുങ്ങിയ നാളും ചുരുങ്ങിയ സിനിമയും കൊണ്ട്  മലയാള സിനിമയെ കയ്യിലെടുത്ത   മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ടോവിനോ. ധനുഷിന്റെ നിര്‍മ്മണത്തിലുള്ള തരംഗ് എന്ന  പുതിയ  തിമിഴ് ചിത്രത്തില്‍ നായകന്‍  ആകുന്നത് നടന്‍   ടോവിനോയൊണ്. ചിത്രത്തില്‍ പപ്പന്‍ എന്ന് ട്രാഫിക് പൊലീസുകാരനായിട്ടാണു ടൊവിനോ എത്തുന്നത്. പപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണു സിനിമയുടെ പ്രമേയം. പപ്പനും കാമുകി മാലുവും ആത്മസുഹൃത്തായ ജോയിയും തമ്മിലുള്ള രസകരമായ കോമ്ബിനേഷനാണു സിനിമ എന്നു പറയുന്നു. ശാന്തി ബാലചന്ദ്രനാണ് ആണ് മാലുവായി എത്തുന്നത്.

ഒരു രസകരമായ സംഭവമാണ്  ഷൂട്ടിങ്ങിനടിയില്‍ ഉണ്ടായത്   സംവിധായകന്‍ അരുണ്‍ ഡൊമിനിക് വെളിപ്പെടുത്തുന്നു. ടൊവിനോയെ നായിക തല്ലിയ സംഭവമാണ് അത്. ആ കഥ ഇങ്ങനെ. ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം.

ഞാന്‍ നായികയോട് ശരിക്കും ടൊവീനോയെ തല്ലാന്‍ പറഞ്ഞിരുന്നു  ഷൂട്ടിങ് നാച്ചുറലാകാനായി . എന്നാല്‍ അടി യഥാര്‍ഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനില്‍ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിങ് ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. എന്നാല്‍ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഡൊമിനിക് അരുണ്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*