Breaking News

സീരിയല്‍ നടിമാര്‍ മദ്യലഹരിയില്‍ നടുറോഡിലിട്ട് മര്‍ദിച്ച ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്….

മദ്യലഹരിയില്‍ സീരിയല്‍ നടിമാര്‍ നടുറോഡിലിട്ട് മര്‍ദിച്ച യൂബര്‍ ടാക്സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തു. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ കുമ്ബളം താനത്തില്‍ ഹൗസില്‍ ഷഫീകിനെ(37) തിരെയാണ് മരട് പോലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചെന്നും കാട്ടി പ്രതിയായ യുവതികളില്‍ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇക്കഴിഞ്ഞ സപ്തംബര്‍ 20നായിരുന്നു പൂള്‍ ടാക്സി പ്രകാരം ബുക്ക് ചെയ്ത കാറില്‍ പുരുഷ യാത്രക്കാരനുമായി വന്ന ഷഫീക്കിനെ മൂന്നുപേരടങ്ങിയ സംഘം നടുറോഡിലിട്ട് മര്‍ദിച്ചത്. തങ്ങള്‍ ബുക്കു ചെയ്ത കാറില്‍ നിന്ന് പുരുഷ യാത്രക്കാരനെ ഒഴിവാക്കണമെന്നായിരുന്നു സ്ത്രീകളുടെ ആവശ്യം. എന്നാല്‍ പുരുഷ യാത്രക്കാരനെ ഒഴിവാക്കാന്‍ ഷഫീക് തയ്യാറായിരുന്നില്ല. ഇതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്. സ്ത്രീകള്‍ മൂന്നുപേരും മദ്യലഹരിയിലുമായിരുന്നു. കണ്ണൂര്‍ ആലക്കോട് സ്വദേശിനി എയ്ഞ്ചല്‍ ബേബി (30), പുറത്തേല്‍ വീട്ടില്‍ ക്ലാര ഷിബിന്‍ കുമാര്‍ (27), പത്തനംതിട്ട ആയപുരയ്ക്കല്‍ വീട്ടില്‍ ഷീജ എം അഫ്സല്‍ (30) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

പ്രകോപിതരായ സ്ത്രീകള്‍ ഷഫീകിന്റെ തലയ്ക്ക് കരിങ്കല്ലു കൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മാത്രമല്ല നടുറോഡില്‍ ഷഫീക്കിന്റെ മുണ്ടഴിച്ച്‌ അടിവസ്ത്രം വരെ യുവതികള്‍ വലിച്ചു കീറിയിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഷഫീക്കിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ ഏകദൃക്സാക്ഷിയായിരുന്ന തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിനോജ് ഷെഫീക് തെറ്റുകാരനല്ലെന്നും തെറ്റ് മുഴുവനും സ്ത്രീകളുടെ ഭാഗത്താണെന്നും പോലീസിന് മൊഴി നല്‍കിയിരുന്നു.

അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്നു ഷിനോജിന്റെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ യുവതികളെ വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായിരുന്നു. അതിനിടെയാണ് ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഷഫീകിനെതിരെയുള്ള കേസ് സ്വാഭാവികം മാത്രമാണെന്നാണ് പോലീസ് പറയുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*