സീരിയല്‍ നടി സോനു സതീഷ് വിവാഹിതയായി…!

നര്‍ത്തകിയും സീരിയല്‍ നടിയുമായ സോനു സതീഷ് വിവാഹിതയായി. ആന്ധ്ര സ്വദേശിയായ അജയ് ആണ് വരന്‍. ബെംഗളൂരുവില്‍ എെ.ടി. എഞ്ചിനീയറാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍.

“അജയുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ബെംഗളൂരില്‍ ഞങ്ങളുടെ വീടിനടുത്ത് തന്നെയാണ് അവര്‍ താമസിക്കുന്നത്. ഞാനും ആന്റിയും ഒന്നിച്ച്‌ അമ്ബലത്തില്‍ പോകുമായിരുന്നു. ഞങ്ങള്‍ ടെമ്ബിള്‍ ഫ്രണ്ട്സാണ്. ആലോചനയ്ക്ക് ശേഷമാണ് ഞാന്‍ ഒരു സെലിബ്രിറ്റിയാണെന്നെല്ലാം അജയ് അറിയുന്നത്. പിന്നെ ഞങ്ങള്‍ സംസാരിച്ചു.

എന്റെ ഇഷ്ടങ്ങളെല്ലാം തുറന്നുപറഞ്ഞു. നൃത്തത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും എല്ലാം. ഇതെല്ലാം മുന്നോട്ടുകൊണ്ടുപോകാനാണ് ആഗ്രഹമെന്നും അറിയിച്ചു. അവര്‍ക്കും അത് താല്പര്യമായിരുന്നു. ഏപ്രിലില്‍ അവരുടെ നാട്ടില്‍ വെച്ച്‌ അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്”-സോനു  ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

നേരത്തെ സോനുവിന്റെ വെഡ്ഡിങ് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി കസവുസാരിയുടുത്ത് മുല്ലപ്പൂച്ചൂടി പരമ്ബരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ചാണ് സോനു വിഡിയോയില്‍ എത്തിയിരുന്നത്. നടി എന്നതിനു പുറമേ ഒരു പ്രഫഷണല്‍ ഡാന്‍സര്‍ കൂടിയാണ് സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയില്‍ സോനു കഴിവ് തെളിയിച്ചിട്ടുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*