സത്യം ഒളിഞ്ഞിരിക്കില്ല…..ഇന്ത്യയെ ചൊറിഞ്ഞ് “ലോകതോല്‍വി”യായി വീണ്ടും പാകിസ്ഥാന്‍

സത്യം ഒളിഞ്ഞിരിക്കില്ല…..ഇതൊരു പഴംചൊല്ല് മാത്രമല്ല ഒരു യാഥാര്‍ത്ഥ്യം കൂടിയാണ് .ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിന് മറുപടി നൽകുന്നതിനിടെ പാക്ക് സ്ഥാനപതി മലീഹ ലോധി ഉയർത്തിക്കാട്ടിയത് പലസ്തീൻ യുവതിയുടെ ചിത്രം. സ്ത്രീ–പുരുഷ ഭേദമില്ലാതെ കശ്മീരികൾ ഇന്ത്യൻ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ചാണ് മലീഹ ലോധി, മുഖത്താകെ പരുക്കേറ്റ ഒരു യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടിയത്. കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ സേനയുടെ പെല്ലെറ്റ് തോക്കുകൾക്ക് ഇരയാകുകയാണെന്ന് ആരോപിച്ചാണ് ഇവർ ഈ ചിത്രം ഉയർത്തിക്കാട്ടിയത്.എന്നാല്‍ ചിത്രം പാകിസ്താന് തന്നെ നാണക്കേട്‌ ആവുകയാണ്.കാരണം  ഇതു   2014ൽ ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ ആക്രമണത്തിന് ഇരയായ യുവതിയുടെ ചിത്രമാണെന്ന് വ്യക്തമാക്കി രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.ദ് ഗാർഡിയൻ ഈ ചിത്രവും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ വെബ് പേജിൽ ഈ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. 2014 ജൂലൈ 22ലെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണിത്.

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള ഈവർഷത്തെ തന്റെ രണ്ടാം പ്രസംഗത്തിലാണ് പാക്കിസ്ഥാനെ ശക്തമായി കടന്നാക്രമിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്തെത്തിയത്. ഇന്ത്യ ഐഐടിയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്ഥാപിക്കുന്നതു ഹിസ്ബുൽ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണെന്ന് സുഷമ ആരോപിച്ചിരുന്നു.ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് മലീഹ ലോദി തെറ്റായ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയെ പ്രതിരോധിക്കാൻ ശ്രമിച്ചത്.ഇതോടെ ലോകരാജ്യങ്ങളുടെ മുന്നില്‍ ഒരിക്കല്‍ കൂടി പാക്‌ പൊള്ളത്തരം മരംനീക്കി പുറത്തുവന്നിരിക്കുകയാണ്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*