രാമലീലയിലെ ആ ഗാനം ദിലീപിന്‍റെ ഇപ്പോഴത്തെ ജീവിതത്തിലേക്ക്…!

രാമലീല എന്ന സിനിമ എടുത്തപ്പോള്‍ മുതലാണ് ദിലീപിന്‍റെ  കഷ്ടകാലം തുടങ്ങുന്നത്. ദിലീപിന്‍റെ  ഒടുക്കത്തെ കഷ്ടകാലം സമ്മാനിച്ച ഈ സിനിമ സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുകയാണ്. ഇന്നലെ ഈ  ചിത്രത്തില്‍ നിന്നും ഫസ്റ്റ് ഓഫീഷ്യല്‍ ഓഡീയോ പുറത്തിറക്കിയിരിക്കുകയാണ്. ഈ പാട്ട് കേട്ടവര്‍ പറയുന്നത് ഈ ഗാനം അക്ഷരാര്‍ത്ഥത്തില്‍ d ജീവിതത്തിലും അറംപറ്റി എന്നാണ്.

 

 

നെഞ്ചിലേരി തീയേ…. എങ്കിലും നീയേ… പുഞ്ചിരികളോടെ പോവുതങ്ങ് ദൂരെ… എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. പാട്ട് ശരിക്കും അറം പറ്റിയോ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. കാരണം പാട്ടിന്റെ വരികളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.

രാമലീലയിലെ ഗാനം  ഗോപി സുന്ദര്‍ ആണ്  സംഗീതം നല്‍കിയിരിക്കുന്നത്   ബി കെ ഹരിനാരായണനാണ് പാട്ട് പാടിയിരിക്കുന്നത്. പാട്ടിന്‍റെ  വരികള്‍ കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയിരിക്കുകയാണ്. രാമന്റലീലകളെ കുറിച്ച്‌ പറയുന്ന വരികള്‍ ദിലീപിന്‍റെ  ഇപ്പോഴത്തെ അവസ്ഥയുമായി വളരെയധികം സാമ്യമുണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സിനിമ മുഴുനീളവും ദിലീപ് ഒരു വേഷത്തില്‍ തന്നെയാണ് അഭിനയിക്കുന്നത്. ടോമിച്ചന്‍ മുളക് പാടമാണ് സിനിമാ നിര്‍മ്മിക്കുന്നത്.

പാട്ടിന്‍റെ  വരികള്‍ ഇങ്ങനെ
നെഞ്ചിലേരി തീയേ…. എങ്കിലും നീയേ… പുഞ്ചിരികളോടെ പോവാതങ്ങ് ദൂരെ… എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്ത് വന്നത്. അതില്‍ ‘ആര് ചെയ്ത പാപം ഇന്ന് പേരിടുന്നു രാമാ.. തീപിടിച്ച പോലെ അങ്ങ് പാഞ്ഞിടുന്ന ലീല. കാട് കേറി നീ ഒളിച്ച്‌ കാത്തിരിക്ക് നീ രാമാ. സത്യമുള്ളതാണ് നിന്റെ അശ്വമേധ ലീല എന്ന വരികള്‍ പാട്ടിനെ ജനശ്രദ്ധ നേടി കൊടുത്തിരിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*