രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല; 16 കോടി മുടക്കിയെങ്കില്‍ പത്ത് കോടിയും കൊടുത്തത്….

ഒരു സിനിമ അതിന്റെ ആദ്യ ഷോയില്‍ തന്നെ ഇതിന് മുമ്ബ് കണ്ടതായി ഈ ലേഖകന് ഓര്‍മയില്ല. ദിലീപ് എന്ന നടനോട് അയാള്‍ ജയിലില്‍ കിടക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു അനുഭാവവും ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തെ അതിലെ താര സംഗമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല കാണേണ്ടത് എന്ന കാര്യത്തില്‍ ഉറപ്പുള്ളതുകൊണ്ടാണ് രാമലീല കാണാന്‍ പോയത്. ആദ്യ ഷോയില്‍ തന്നെ കാണാന്‍ പോയത് നല്ല സിനിമ ആണെങ്കില്‍ നടനോടുള്ള വിദ്വേഷത്തിന്റെ പേരില്‍ അത് തോറ്റുപോവരുത് എന്നു കരുതിയാണ്.

രാമലീലയുടെ വിജയം അറിഞ്ഞ ദിലീപിന്‍റെ പ്രതികരണം ഇങ്ങനെ..!

ആദ്യ ഷോ കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍ മനസിലായി, കൂവി തോല്പിക്കല്‍ കാരെക്കാള്‍ക്കൂടുതല്‍ ചവിട്ടിഉയര്‍ത്തലുകാരായിരുന്നു എന്നു. യൂട്യൂബും വാട്സ്‌ആപ്പും ഫേസ്ബുക്കും നിറയെ നിരൂപകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു ഒന്നാംതരം സിനിമയെന്നു. കൂട്ടത്തില്‍ മഞ്ജു വാരിയയരുടെ സുജാത മോശം ആണെന്നും കൂടി പറഞ്ഞു കേട്ടപ്പോള്‍ കൊട്ടേഷന്‍ നിരൂപണം എന്നാല്‍ എന്തെന്നു കൂടി മനസിലായി.

എന്തുകൊണ്ട് രാമലീല ഒരു മോശം പടമാണ് എന്നു പറയാന്‍ വയ്യ. കാരണം അത് അത്രയ്ക്ക് മോശം പടമല്ല. മലയാളത്തില്‍ ഇറങ്ങിയ സമാന്യം ഭേദപ്പെട്ട ഒരു ക്രൈം ത്രില്ലര്‍. ജിത്തു ജോസഫിന്റെ സിനിമകള്‍ പോലെ സസ്പെന്‍സും, വഴിത്തിരിവും ഒക്കെയുള്ള ഒരു കഥ. എന്നാല്‍ അത്രയധികം സൂഷ്മതയൊന്നും അവകാശപ്പെടാനുമില്ല. അപ്രതീക്ഷിതമായ ഒരു കൊലപാതകവും ആ കൊലപാതകത്തിന്റെ നേര് തേടിയുള്ള അന്വേഷണവുമാണ് രാമലീല.

ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് സാധാരണമായ ഒരു ക്രൈം സിനിമയെ വ്യത്യസ്തമായ രീതിയില്‍ സമീപിച്ചു എന്നതുതന്നെയാണ്. നായകനായ നടന്‍ നിറഞ്ഞു നില്‍ക്കുന്ന രാമലീലയില്‍ ഒരു വെബ്ചാനലാണ് നിര്‍ണായകമായ വഴിത്തിരിവാകുന്നത്. സോഷ്യല്‍ മീഡിയ യുഗത്തില്‍ ആര്‍ക്കും നിഷേധിക്കാവാത്ത ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകാട്ടുക കൂടിയാണ് ഈ സിനിമ. ഒരു പക്ഷേ, അത് തന്നെയാവും രാമലീലയുടെ പ്രധാന ഹൈലൈറ്റ്.

ഒരു ഗ്രാമത്തിലെ ഇടത് വലത് രാഷ്ട്രീയവും ഇടത് പക്ഷത്തുനിന്നും പുറത്താക്കപ്പെടുന്ന യുവനേതാവും അയാളുടെ പുതിയ നീക്കങ്ങളും ഇടത് വലത് കൂട്ടുകച്ചവടവും ഒക്കെ ചേര്‍ന്ന് ഒരു പക്കാ വാണിജ്യ സിനിമയുടെ മിക്സുകള്‍ ആണ് തുടക്കം മുതല്‍. രക്തസാക്ഷിയും, അടവ് നയങ്ങളും, വലത് രാഷ്ട്രീയവും ഒക്കെ ശരിക്കും രഞ്ജി പണിക്കര്‍ സിനിമ മോഡലിലാണ് അവതരിപ്പിക്കപ്പെടുന്നത്. രക്തസാക്ഷികളെക്കുറിച്ചുള്ള സംവിധായകന്റെ സമീപനം എന്തായാലും ഇടത് പക്ഷക്കാരുടെ കൈയടി നേടുന്നതല്ല.

ദിലീപിനിത് മധുര പ്രതികാരം… തളര്‍ന്നുവീണ് സുജാത.. എന്നാല്‍….!

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീന്‍ ഉണ്ട്. ആ ഹാസ്യനടന്‍ മറ്റാരുമല്ല – നമ്മുടെ ചാനല്‍ ചര്‍ച്ചയില്‍ മെഗാ സ്റ്റാര്‍ അഡ്വ. ജയശങ്കര്‍ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവര്‍ണത്തിലൂടെ ആദ്യദിവസം ക്ലൈമാക്സില്‍ എത്തുകയും ചെയ്ത ഉടന്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ജയശങ്കര്‍ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്.ഇന്റര്‍വെല്ലിന് ശേഷം സിനിമയില്‍ ധാരാളം സസ്പെന്‍സുകള്‍ ഉണ്ടാകുന്നു. എന്നാല്‍ ആര്‍ക്കും ഒരുപടി മുമ്ബേ മനസിലാക്കാന്‍ കഴിയുന്നിടത്താണ് ഓരോ സ്റ്റെപ്പും മുന്നേറുന്നത്. സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷകന്‍ എന്തൊക്കെ കരുതുന്നുവോ അതൊക്കെ തന്നെയാണ് നടക്കുന്നത്. നായകന്‍ വിജയിക്കുകയും പൊലീസ് പരാജയപ്പെടുകയും ചെയ്യുന്നിടത്താണ് കഥ അപൂര്‍ണമായതിനാല്‍ ഒരു പ്രകോപനവും ഇല്ലാതെ കഥയുടെ വഴി തിരിച്ച്‌ വിട്ടു ഉള്ള ആകാഷ കൂടി ഇല്ലാതാക്കുന്നു എന്നതാണ് രസകരം.

ഏറ്റവും ശ്രദ്ധേയമായ കാര്യം അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജീവിതവുമായി വളരെയേറെ താദാത്മ്യം ഈ സിനിമയ്ക്കുണ്ട് എന്നതാണ്. വളരെ യാഥൃച്ഛികമായാണെങ്കിലും അറംപറ്റി എന്നൊക്കെ നമ്മള്‍ പറയുന്നതിന് തുല്യമായ ഒട്ടേറെ സീനുകള്‍ കാണാം. ശ്രാദ്ധം ഊട്ടാന്‍ പോകുന്നത് മാത്രമല്ല കുരുക്കുകള്‍ എങ്ങനെ മുറുകുന്നു എന്നും അഴിയുന്നു എന്നും യാഥാര്‍ത്ഥ്യവുമായി കൃത്യമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഈ കഥയിയില്‍ കുരുക്കഴിഞ്ഞതുപോലെയാകുമോ ദിലീപിന്റെ യഥാര്‍ത്ഥ ജീവിതത്തിലും കുരുക്കഴിയുന്നത് എന്നു കാത്തിരുന്നു കാണാം.

നടന്‍ സിദ്ദിഖ് ഒരിക്കല്‍ കൂടി അതുല്യനായ നടന്‍ ആണെന്നു രാമലീലയിലൂടെ തെളിയിച്ചിരിക്കുന്നു. ഉദയഭാനു എന്ന ഡിസിസി പ്രസിഡന്റിന്റെ റോള്‍ ഓര്‍മിപ്പിക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെയാണ്. വെട്ടും കൊലയും ഒക്കെ വശമാക്കി വളര്‍ന്ന ഉദയഭാനുവിന്റെ രൂപവും ഭാവവും സംസാരവും ഒക്കെ മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധം അസാധാരണമായി സിദ്ദിഖ് ചെയ്തു.

പിന്നെ ശ്രദ്ധേയമായ റോള്‍ കലാഭവന്‍ ഷാജോണിന്റെ ആയിരുന്നു. നായികയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലാതെ രാമലീലയില്‍ നായകനൊപ്പം തുല്യമായ റോളില്‍ ഷാജോണും തിളങ്ങി. നര്‍മം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാമലീലയില്‍ ഷാജോണിന്റെ അതുല്യമായ പ്രകടനം പ്രേക്ഷകരെ രസിപ്പിക്കും. ദിലീപിന്റെ പ്രകടനം ആവറേജ് മാത്രമാണ്. ചാനലിലെ മുഖ്യ അവതാരിക എന്ന നിലയില്‍ ലെന നന്നായി ഷൈന്‍ ചെയ്തു. മുകേഷ് പതിവുപോലെ വെറുതെ ഒരു റോളിലൂടെ കടന്നുപോയി.

അസാധാരണ സുന്ദരമായ ക്യാമറ വര്‍ക്കാണ് ഷാജികുമാറിന്റെ, എഡിറ്റിംഗും മികച്ചതായി നിന്നു. തലസ്ഥാനത്ത് കൂടി സ്ഥിരം യാത്ര ചെയ്യുമ്ബോഴും സെക്രട്ടറിയേറ്റും നിയമസഭ മന്ദിരവും രക്തസാക്ഷി മണ്ഡപവും എകെജി സെന്ററും അടക്കമുള്ള നിരന്തര കാഴ്ചകള്‍ക്ക് ഇത്രയും മിഴിവുണ്ടെന്നു മനസിലായത് രാമലീല കണ്ടപ്പോള്‍ ആണ്. അതൊക്കെ ഭംഗിയായി ചിത്രീകരിച്ചെങ്കിലും കമ്യുണിസ്റ്റുകാര്‍ കൈയടിക്കുമെന്നു പ്രതീക്ഷ വേണ്ട. പൊടിക്കുപോലും തമാശ ഇല്ലാത്ത സിനിമയാണ് രാമലീല. എന്നാല്‍ ചില തമാശകള്‍ക്ക് സംവിധായകനും ശ്രമിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ പരാജയം ആയിരുന്നു. ഒരു പൊലീസുകാരന്റെ ഒരു അശ്ലീല പ്രയോഗം ആയിരുന്നു അത്തരത്തില്‍ ചീറ്റിപ്പോയ ഒന്ന്. കലാഭവന്‍ ഷാജോണിന്റെ ശ്രദ്ധേയമായ ചില ഡയലോഗുകള്‍ വേണമെങ്കില്‍ ചിരിക്കുള്ള സാധ്യത ഉയര്‍ത്തിയിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ചില ഡയലോഗുകള്‍ ശ്രദ്ധ നേടി. അതിലൊന്നു കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ മനോരമയില്‍ വിളിച്ചാല്‍ ഗ്രാഫ് സഹിതമുള്ള റിപ്പോര്‍ട്ട് കിട്ടുമെന്നുള്ള ഡയലോഗായിരുന്നു.

ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീന്‍ ഉണ്ട്. ആ ഹാസ്യനടന്‍ മറ്റാരുമല്ല – നമ്മുടെ ചാനല്‍ ചര്‍ച്ചയില്‍ മെഗാ സ്റ്റാര്‍ അഡ്വ. ജയശങ്കര്‍ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവര്‍ണത്തിലൂടെ ആദ്യദിവസം ക്ലൈമാക്സില്‍ എത്തുകയും ചെയ്ത ഉടന്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ജയശങ്കര്‍ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്. രാമുണ്ണിയുടെ വെളിപ്പെടുത്തലുകളില്‍ ഗോതമുണ്ട തിന്നുന്ന തരത്തില്‍ സ്വയം കുഴിച്ചകുഴിയായി മാറുമെന്നു ഇന്ത്യന്‍ ശിക്ഷാ നിയമം ഒക്കെ ക്വോട്ട് ചെയ്തു അഡ്വ. ജയശങ്കര്‍ പറയുമ്ബോള്‍ എന്നും കണ്ടു പരിചയമുള്ള ആ ഡയലോഗ് അതേപടി അവതരിക്കുന്നതിന്റെ ഒരു രസം അതിസ്വാഭാവികമായി കാണുന്നുണ്ട്.

ഇതില്‍ കൂടുതല്‍ ഒന്നും രാമലീലയെ കുറിച്ച്‌ പറയാനില്ല. ആദ്യ ഷോ ആയിട്ടും തീയേറ്ററില്‍ വലിയ തള്ളല്‍ ഒന്നുമുണ്ടായിരുന്നില്ല. ഫാന്‍സുകാര്‍ എത്തിയിരുന്നു എന്നതിന് രണ്ട് തെളിവുകള്‍ ഉണ്ടായിരുന്നു – ഫാന്‍സിന് നന്ദി പറഞ്ഞുള്ള വാചകം സ്ക്രീനില്‍ കണ്ടപ്പോള്‍ ഉണ്ടായ ആരവവും, ദിലീപന്റെ ചിത്രം കണ്ടപ്പോള്‍ ഉണ്ടായ ആരവവും. എന്നാല്‍ പിന്നീട് തീയേറ്ററിനുള്ളില്‍ ഫാന്‍സിന്റെ യാതൊരു ആരവവും കണ്ടില്ല.

ഈ സിനിമയെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്നു വിളിക്കുന്നത് എന്തുകൊണ്ട് എന്നു എത്ര ആലോചിച്ചിട്ടും ഈ ലേഖകന് മനസിലാവുന്നില്ല. ഒരു ഗ്രാമവും ഒരു റിസോര്‍ട്ടും അല്ലാതെ ഈ സിനിമയില്‍ ഒരു ജയില്‍ പോലുമില്ല. ആള്‍ക്കൂട്ടത്തിന്റെ കാര്യം ആണെങ്കിലും ഒന്നോ രണ്ടോ പ്രകടനങ്ങള്‍ മാത്രം. പിന്നെങ്ങനെയാണ് ഈ സിനിമയ്ക്ക് ഇത്രയധികം പണം ചെലവാകുന്നത്. ഇതിന് പറഞ്ഞു കേട്ടതുപോലെ 16 കോടി ആയെങ്കില്‍ 12 കോടിയും ദിലീപിന് കൊടുത്ത പ്രതിഫലം ആകാനാണ് സാധ്യത, അല്ലെങ്കില്‍ ടോമിച്ചന്‍ മുളകുപാടത്തെ ആരോ വിദഗ്ധമായി കബളിപ്പിച്ചു. അത് സംവിധായകന്‍ ആണെന്നു കരുതാന്‍ വയ്യ. അത്രയ്ക്കും നല്ല മനസുള്ള സിനിമയെ പ്രേമിക്കുന്ന ഒരാള്‍ ആണ് അരുണ്‍ ഗോപി എന്നാണ് സിനിമ ഫീല്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍, കൈയടക്കത്തോടെ അരുണ്‍ നടത്തിയ ഇടപെടല്‍ അയാള്‍ക്ക് നല്ലൊരു ഭാവിയും ഉറപ്പാക്കുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*