പുരുഷന്‍ മതിലുചാടുന്ന രണ്ട് കാലങ്ങളെ കുറിച്ച്‌; പ്രായമായി വരുമ്പോള്‍ ഭാര്യ-ഭതൃ ബന്ധത്തില്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച്‌ സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്..!!

ജോലി ഉള്ളത് സ്ത്രീകള്‍ക്ക് ഒരു ബലമാണ്.
പക്ഷെ ,
working woman stress എന്നൊരു ഭീകര പ്രതിഭാസം ഉണ്ട്..
അതൊന്നു തരണം ചെയ്യാന്‍ ആണ് പാട്.!!
പ്രത്യേകിച്ചും നാല്പത്തി അഞ്ചു വയസ്സ് ഒക്കെ കഴിഞ്ഞു
ആര്‍ത്തവ വിരാമത്തിന്റെ തുടക്കമാകുമ്ബോള്‍..
അവള്‍ക്കെന്താ ജോലി ഉണ്ടെന്നൊരു പേരും പറഞ്ഞു രാവിലെ ആകുമ്ബോള്‍ അങ്ങ് ഒരുങ്ങി കെട്ടി ഇറങ്ങിയാല്‍ മതി. പഴയ കാമുകിയെ മറക്കാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍.!!

അമ്മായിഅമ്മ മൂക്ക് പിഴിഞ്ഞ് അയലത്തെ വീട്ടിലെ ചേട്ടത്തിയോട് പറയും..
ഈ ചേട്ടത്തി താടിക്കു കൈ കൊടുത്തു ആശ്ചര്യം നടിക്കും.
ഇതൊക്കെ അങ്ങ് പണ്ടത്തെ കഥ എന്ന് കരുതരുത്.
ഇന്ന് ഇതിനെ കാള്‍ കുറച്ചു കൂടി ശക്തമെന്നെ പറയാവു..
ഇനി ഭാര്തതാവെന്ത് പറയുമെന്ന് നോക്കാം..
ജോലിക്കു പോകേണ്ട എന്ന് ആദ്യമേ ഞാന്‍ പറഞ്ഞതാ.ഇവളുടെ ഈ അഹങ്കാരത്തിനു പിന്നില്‍ ജോലിയാണ്.!!
അമ്ബതു വയസ്സിനോടടുത്തിട്ടും ജോലിക്കു പോയി തുടങ്ങി ഇത്രയും വര്‍ഷമായിട്ടും പഴി കേട്ട് കൊണ്ടേ ഇരിക്കുന്ന ഒരുവള്‍.!!
ഭാര്തതാവ് ഗള്‍ഫില്‍ നിന്നും ഉണ്ടാക്കാവുന്നതില്‍ ഏറെ സമ്ബാദിച്ചു തിരിച്ചു നാട്ടില്‍ എത്തി.
അപ്പോള്‍ അയാള്‍ക്കു പ്രായം അന്‍പത്തി ആറ്.
കണ്ടാല്‍ ,അത്രയും പറയില്ല എന്ന് കേള്‍ക്കാനുള്ള ആഗ്രഹം മൂലം മുടി കറുപ്പിന് മേല്‍ കറുപ്പ് അടിച്ചിട്ട് ഉണ്ട്.
 മീശയുടെ കറുപ്പ് അതിനും മേലെ.
ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആണ്..
പുള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ,
കപ്പലണ്ടി വാങ്ങാനുള്ളത് കിട്ടും.!
ഭാര്യ പറയുന്നത് ഇങ്ങനെ.,
എനിക്കറിയില്ല.
മനസ്സിനെപ്പോഴും ഒരു ആധി ആണ്..
ക്രമാതീതമായ വിയര്‍പ്പ്..ആവി കേറും പോലെ ആണ് ചൂട് തോന്നുക.
പെട്ടന്നാണ് ദേഷ്യം വരുന്നത്.
എനിക്കത് നിയന്ത്രിക്കാന്‍ പറ്റുന്നില്ല.
അപ്പോള്‍ ഞാന്‍ വല്ലാതെ പൊട്ടി തെറിക്കും..
ആര്‍ത്തവം ക്രമം ആയിരുന്നത് , ഇപ്പോള്‍ പ്രശ്നത്തിലാണ്..!
എന്തെങ്കിലും വല്ലായ്മ പറഞ്ഞാല്‍ ഉടനെ ജോലി രാജി വെച്ച്‌ വീട്ടില്‍ ഇരിക്കാന്‍ പറയും..
ചൂടോടെ കറികള്‍ വിളമ്ബി , ചോറ് കൊടുത്താലും പിന്നെയും സമയം അധികം ആണ്.
വെറുതെ ഇരുന്നാല്‍ എന്റെ ചിന്തകള്‍ കാട് കേറും,..
അല്ലെങ്കില്‍ എന്നെ ഒന്ന് മനസ്സിലാക്കണം.
വയ്യ.എന്നൊന്ന് അറിയാതെ പറഞ്ഞാല്‍ മതി.
നിനക്കെന്നാണ് അല്ലേല്‍ ആവതു ഉണ്ടായിട്ടുള്ളത് എന്നൊരു പുച്ച്‌ചം ആണ്.
ഗള്‍ഫില്‍ ആയിരുന്നപ്പോള്‍ സ്നേഹം ഉണ്ടായിരുന്നു.
ഇപ്പോള്‍ ഒരേ ചുവരിനുള്ളില്‍ രണ്ടു വന്കരകളിലായി ജീവിയ്ക്കുന്നു.
പലപ്പോഴും അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ കേട്ട് മടുത്തു..
 നാല്പത്ത് വയസ് തുടങ്ങുമ്ബോള്‍.
ശെരിക്കും സ്ത്രീകള്‍ തങ്ങളെ ഒന്ന് ശ്രദ്ധിക്കണം.
പ്രകൃതിക്കു ഒരു നിയമം ഉണ്ട്.
കാലം അതിന്റെ പണികള്‍ ചെയ്തു കൊണ്ടേ ഇരിക്കും,,,
ഇനി എത്ര കൃത്രിമ ചായം വാരി പൂശിയാലും.!
ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ,
പലപ്പോഴും സ്ത്രീയെ വന്യവും വിരൂപവും സംഭ്രാന്തവുമായ ചിന്തകള്‍ കൊണ്ട് നിറയ്ക്കും.
ആ കാലത്തെ അതി ജീവിക്കാന്‍ ഒത്തിരി കഷ്ടമാണ്.
ഇന്നത്തെ ഈ ലോകത്ത്.!

‘ഭര്‍ത്താവിന്‍റെ കിടപ്പറയില്‍ മരവിച്ചു കിടക്കുമ്പോള്‍ മറ്റൊരു പുരുഷന്‍ വന്നാല്‍’, ലൈംഗികതയെ മനസുകൊണ്ട് കാണുന്നവള്‍ എന്തുചെയ്യും? സൈക്കോളജിസ്റ്റ് കല ഷിബു പറയുന്നു..!!
ഒരു പ്രസവത്തോടെ അത്രയും നാള്‍ സൂക്ഷിച്ചു വെച്ചിരുന്ന ആരോഗ്യമൊക്കെ തീരും..
അതൊന്നു വീണ്ടെക്കുന്നതിനു മുന്‍പ് അടുത്ത പ്രസവം.
പ്രസവ രക്ഷ എടുക്കാന്‍ ആളില്ല..
ആളുണ്ടെലും ജോലിക്കു അവധി തീര്‍ന്നു.
മുപ്പതു വയസ്സാകുമ്ബോഴേക്കും മുട്ട് വേദന അസഹ്യം
നമ്മുടെ കേരളത്തിലെ സ്ത്രീകള്‍ ,
തടി വെയ്ക്കാതെ നോക്കും..
പട്ടിണി കിടന്നും.
പക്ഷെ വേണ്ടുന്ന ആഹാരം പോലും എടുക്കുന്നില്ല.
ഒതുങ്ങിയ വയറും അരക്കെട്ടും ഏത് സ്ത്രീയുടെയും സ്വപ്നമാണ്..
പക്ഷെ ഓടി നടക്കാനുളള ആരോഗ്യം ..
അതും അനിവാര്യമാണ്.!
അതിരാവിലെ കുളിക്കും..
 പക്ഷെ എണ്ണ ഇട്ടൊരു തേച്ച്‌ കുളി ഒരു നടക്കാത്ത സ്വപ്നം ആണ്.
അതിനാണ് ബ്യൂട്ടി പാര്‍ലര്‍ ..!
മാസത്തില്‍ ഒരിക്കല്‍ ഒരു പതിനായിരം രൂപയില്‍ അതങ്ങു തീരും.
ജോലിയും വീടും .
ഓടി തളര്‍ന്നു പോകും മദ്ധ്യവയസ്സാകുമ്ബോള്‍…!
കൂടെ ജീവിക്കുന്നവന്‍ രണ്ടാം മധുവിധു ആഘോഷിക്കാനുള്ള അഹങ്കാരത്തിലും ആണെന്ന് കാണുമ്ബോള്‍ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഭയാനകം.
പൊതുവെ ഒരു അടക്കം പറച്ചില്‍ ഉണ്ട്..
പുരുഷന്‍ മതില് ചാടുന്ന രണ്ടു കാലങ്ങള്‍..
ഒന്ന് ഭാര്യയുടെ പ്രസവം..
രണ്ടു അവളുടെ ആര്‍ത്തവ വിരാമത്തിന്റെ നാളുകള്‍.!
മനസ്സ് കൊണ്ട് സ്നേഹിക്കാത്ത ദമ്ബതിമാരുടെ കാര്യമാണ്.!!
ദമ്ബതിമാര്‍ തമ്മില്‍ പൊരുത്തമുണ്ടോ ഇല്ലയോ എന്നത് കാര്യമല്ല..
ഭര്‍ത്താവിന്റെ കുടുംബത്തിലെ ഉത്തരവാദിത്വം സ്ത്രീയുടെ തലയില്‍ ആണ്..
അത് പാലിക്കാത്തവള്‍ വെറുക്കപെട്ടവള്‍..
തിരിച്ചു ഭാര്യ വീട്ടുകാരോട് ,
അവളുടെ മാതാപിതാക്കളോട് അടുപ്പം ഇല്ല.
അത് അച്ചി വീടാണല്ലോ.
 മാനസികവും ശാരീരികവും ഒന്നിച്ചാണ് ഈ പ്രായത്തിലെ സ്ത്രീകളുടെ പ്രതിസന്ധി.
ചുറ്റുമുള്ളവര്‍ക്കു ഭാഷ അന്യമാണ് എന്ന് തോന്നും,..
അവരുടെ ചിന്തകള്‍ തിരിച്ചും.
അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സ്ഥിരമായ മൈഗ്രൈന്‍ എന്ന വില്ലന്‍ .
തൈറോയിഡിന് മരുന്ന് കഴിക്കാത്ത സ്ത്രീകള്‍ ലോകത്തുണ്ടോ എന്ന് തോന്നാറുണ്ട്.
അതില്‍ വന്നു ചേരുന്ന ദുരിതങ്ങള്‍..!!!
തന്റെ പുരുഷന്റെ
കരുത്തുറ്റ വക്ഷസ്സില്‍ തലചായ്ക്കാന്‍ സ്ത്രീ എന്നും ആഗ്രഹിക്കുന്നവളാണ്..
പക്ഷെ അവള്‍ ആഗ്രഹിക്കുന്ന കരുത്ത് ശാരീരികം മാത്രമല്ല..
അത് മനസ്സിലാക്കാന്‍ വെറുമൊരു ഭാര്തതാവിനു പറ്റില്ല..
തീര്‍ച്ചയായും
ഒരു പുരുഷന് സാധിക്കും.
ഇന്ന്,ഭൂരിപക്ഷം ആണുങ്ങളും ഇന്ന് അതെ കുറിച്ച്‌ ബോധവാന്മാര്‍ ആണ്..
സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടേല്‍ അവര്‍ പറഞ്ഞിട്ടെങ്കിലും കാര്യങ്ങളെ ഉള്കൊള്ളുന്നവര്‍ ഏറെ ആണ്..എതിര്‍ ലിന്ഗത്തില് പെട്ട ഒരു സുഹൃത്തിന്റെ ആവശ്യകത ഇവിടെ സഹായകം ആണ്.
നോക്ക്, നിന്റെ ഭാര്യ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ ഏത് സ്ത്രീയ്ക്കും ഉള്ളതാണ്.
ഞാന്‍ അനുഭവിക്കുന്നതാണ്.നാളെ നിന്റെ മകള്‍ക്കു ഉണ്ടാകാം..!
എന്നൊരു ഉള്‍കാഴച ഉണ്ടാക്കി എടുക്കാന്‍ സാധിച്ചാല്‍ .
അതൊരു പുണ്യം.!
മദ്ധ്യവയസ്സില്‍ ഇനി ഒരു വിവാഹ മോചനമോ എന്ന് പറയാന്‍ എളുപ്പമാണ്.
പക്ഷെ ,കൂടുന്നു എന്നതാണ് സത്യം..
മക്കള്‍ ഉള്‍ക്കൊള്ളുമോ..?
അമ്മയുടെ അവസ്ഥ.?
അതും ഭാഗ്യം പോലെ ഇരിക്കും.
‘അമ്മ ഒരു വല്ലാത്ത സാധനമാണ് , എന്നൊരു ആരോപണം കേട്ടാല്‍ എപ്പോഴും ആ “‘ഭീകര സത്വത്തിന്റെ”‘ പ്രായം ചോദിക്കാറുണ്ട്..
ലക്ഷണങ്ങള്‍ ചോദിച്ചു,
ആണ്കുട്ടിയാണേലും പെണ്‍കുട്ടി ആണേലും കാര്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.
ഒരു പരിധി വരെ അത് വിജയിക്കാറുണ്ട്.
‘അമ്മ യെ മനസ്സിലാക്കാന്‍ മക്കള്‍ക്ക് ആണ് എളുപ്പം .
ഉദ്യോഗസ്ഥലത്തെ പ്രതിസന്ധികള്‍ മറ്റൊരു തലത്തില്‍.
പ്രായം ഇത്രയും ആയിട്ടും ഇനിയും ഇത്തരം പ്രശ്ങ്ങള്‍ ഒക്കെ എങ്ങനെ പറയും എന്നോര്‍ത്തു ,ലൈംഗികമായ ചൂഷണം വരെ മൂടി വയ്ക്കേണ്ടി വരുന്ന എത്രയോ പേരുണ്ട്.
സ്ത്രീ നിയമങ്ങള്‍ വേണ്ടുന്ന ഇടത്ത് ഉപയോഗിക്കില്ല.എന്നാല്‍ ,
പാവപെട്ട നിരപരാധികളായ പുരുഷന്മാരെ കെണിയില്‍ പെടുത്താന്‍ യഥേഷ്ടം എടുക്കുകയും ചെയ്യും..
ഒന്ന് ശ്രദ്ധിക്കാം.
നാല്പതുകളുടെ തുടക്കത്തില്‍..
ഉത്തരം കാണാത്ത പ്രശ്നോത്തരി ആയി മാറും മുന്‍പ്..
ഒരു അഴിച്ചു പണി നടത്താം.
കൂട്ടിനു ആരും വേണ്ട..
സ്വന്തം മനഃസാക്ഷി മതി..
ദുര്‍ബല ആണെന്ന് തോന്നി തുടങ്ങിയാല്‍ അതും
നഷ്ടമാകും !
മരവിപ്പ് ഒച്ചിനെ പോലെ സിരാ മണ്ഡലത്തില്‍ പടര്‍ന്നു കേറും മുന്‍പ് , സ്വന്തം
ഹൃദയത്തെ ചേര്‍ത്ത് പിടിക്കാം..!!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*