പ്രണവ് മോഹന്‍ലാല്‍ ആദിയില്‍ ആരാതകരെ ഞെട്ടിക്കുവാന്‍ എത്തുന്നു…!

മോഹന്‍ലാലിന്‍റെ സിനിമയെ പോലെ ആരാതകര്‍ കാത്തിരിക്കുകയാണ്  പ്രണവ് മോഹന്‍ലാലിന്‍റെ സിനിമ.   മോഹന്‍ലാലിന്റെ ഒരുപാട് സിനിമകളില്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണെങ്കിലും താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രേക്ഷകരെ സ്വാധീനിക്കുന്നത് പല തരത്തിലായിരുക്കും. പ്രണവ് നായകനായി അഭിനയിക്കുന്ന ആദിയുടെ ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.  ചിത്രത്തിലെ പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദി എന്നാണ്. ആദി പാര്‍ക്കര്‍ അഭ്യാസം കാണിക്കുന്ന ആളായിരിക്കുമെന്നും അതിന് വേണ്ടി പ്രണവ് പാര്‍ക്കര്‍ പഠിക്കുകയും ചെയ്തിരുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ആദിയുടെ കഥാപാത്രം സംഗീതത്തെ സ്നേഹിക്കുന്ന ഒരാളാണെന്നാണ് പറയുന്നത്. മാത്രമല്ല ആദിയുടെ ലക്ഷ്യം ഇതായിരുന്നു…

പ്രണവ് മോഹന്‍ലാലിനെ നായകനായി കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആദി വലിയൊരു പ്രതീക്ഷയാണ് നല്‍കുന്നത്. ചിത്രീകരണം പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

സംഗീതത്തെ സ്നേഹിക്കുന്ന ആദി സംഗീത സംവിധായകനാവണം എന്ന ആഗ്രഹം മനസില്‍ കൊണ്ട് നടക്കുന്ന ഒരു യുവാവാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളില്‍ പ്രണവ് ഗിത്താര്‍ പിടിച്ച്‌ നില്‍ക്കുന്ന ചിത്രവുമുണ്ടായിരുന്നു. ചിത്രത്തിലേത് പോലെ തന്നെ സിനിമയില്‍ സംഗീതത്തിനും ചില പ്രത്യേകതകളുണ്ട്.

ആദിയുടെ ഷൂട്ടിങ്ങ് ആഗസ്റ്റ് ഒന്നിനായിരുന്നു കൊച്ചിയില്‍ ആരംഭിച്ചിരുന്നത്. ശേഷം ബാംഗ്ലൂരിലും അവിടുന്ന് ഹൈദാരബാദിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്. ഈ മാസം അവസാനമാവുമ്ബോഴേക്കും ഷൂട്ടിങ്ങ് പൂര്‍ത്തിയാവുമെന്നാണ് സംവിധായകന്‍ പുറത്തു വിട്ട വിവരം.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*