പൊട്ടിയ കണ്ണാടി പോലെ സ്ക്രീന്‍ പൊട്ടിയ ഫോണും ഉപയോഗിക്കരുത്;ഇരയുടെ പേര് വെളിപ്പെടുത്തിയ തിനെക്കുറിച്ച്‌ അജു വര്‍ഗീസിന് പറയാനുള്ളത്..!

ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തതിന്റെ പേരില്‍ കേസില്‍പ്പെട്ട സംഭവത്തെക്കുറിച്ച്‌ പ്രതികരണവുമായി അജു വര്‍ഗീസ് .ജീവിതത്തിലാദ്യമായാണ് പൊലീസ് കേസില്‍പ്പെടുന്നതെന്ന് നടന്‍ അജുവര്‍ഗീസ് പറഞ്ഞു.

“പഴയ ആളുകള്‍ പറയാറില്ലേ പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ സ്ക്രീന്‍ പൊട്ടിയ ഫോണുപയോഗിച്ച്‌ പോസ്റ്റു ചെയ്തതാണ് പുലിവാലായത്.” അജു പറയുന്നു. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണു താന്‍ പിടിച്ച പുലിവാലിനെക്കുറിച്ചുള്ള അജുവിന്റെ പ്രതികരണം.’സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ.

അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും.’ അദ്ദേഹം പറഞ്ഞു.ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലിട്ട് അജു വര്‍ഗ്ഗീസ് പുലിവാല് പിടിച്ചിരുന്നു. അജു വര്‍ഗീസിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സുഹൃത്ത് എന്ന രീതിയിലാണ് നടിയുടെ പേരുവെളിപ്പെടുത്തിയതെന്നും അജു പറയുന്നു. ‘സുഹൃത്തിനെ പേരല്ലേ നമ്മള്‍ വിളിക്കൂ. അല്ലാതെ ഇര എന്നു വിളിക്കില്ലല്ലോ. അങ്ങനെ പറ്റിപ്പോയതാണ്. നമ്മുടെ സമയം മോശമായിരിക്കും’. അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പൃഥ്വിരാജിന്റെ പരാമര്‍ശം തങ്ങള്‍ക്കൊക്കെ തിരിച്ചറിവാണെന്നും അജു വര്‍ഗീസ് പറഞ്ഞു.

അഡല്‍ട്ട് കോമഡി പ്രയോഗിക്കാതെ ഞങ്ങളും സൂക്ഷിക്കുന്നു. ധ്യാനിന്റെ സ്ക്രിപ്റ്റില്‍ അത്തരം പരാമര്‍ശങ്ങളൊന്നുമില്ലായിരുന്നു. നീരജിന്റെ തിരക്കഥയില്‍ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നത് അവന്‍ തന്നെ നീക്കി. സിറ്റുവേഷന്‍ കോമഡി ഉള്ളപ്പോള്‍ പരാമര്‍ശങ്ങള്‍ അത്തരത്തില്‍ വേണ്ട’. അജു പറയുന്നു. കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്ത്് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

തനിക്കെതിരെയുള്ള പരാതി റദ്ദാക്കുന്നതിന് അജു വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് നടനെ രാത്രി എട്ടു മണിയോടെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശേരി സ്വദേശിയുടെ പരാതിയിലാണ് പൊലീസ് അജുവിനെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂലൈ 13ന് അജു വര്‍ഗീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നടന്റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം സംബന്ധിച്ചു നടന്‍ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പൊലീസ് കോടതിയിക്കു കൈമാറുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് പറയാനിടയായതില്‍ ഖേദമുണ്ടെന്ന് നടന്‍ അജു വര്‍ഗീസ്. പേരു പറയാന്‍ പാടില്ലെന്ന നിയമം അറിയില്ലായിരുന്നുവെന്നും അജു വര്‍ഗ്ഗീസ് നേരത്തെ അറിയിച്ചിരുന്നു. പരാതിയില്ലെന്ന് നടിയും അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*